ഇടുക്കി: ബൈസൺവാലി ടീ കമ്പനിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ടീ കമ്പനി മേട്ടേൽ ജയറാം (36) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് അപകടം നടന്നത്. ജയറാം ഓടിച്ചിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിയുകയായിരുന്നു. ഇതിനടിയിൽപ്പെട്ട ഇയാളെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അതീവ ഗുരുതരാവസ്ഥയിലെത്തുകയും മരണപ്പെടുകയുമായിരുന്നു. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലത്തിനും പോസ്റ്റ് മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു - ബൈസൺവാലി അപകടം
ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിയുകയും ഡ്രൈവർ ഓട്ടോയ്ക്കടിയിൽ പെടുകയുമായിരുന്നു.