ETV Bharat / state

ഇടുക്കിയിൽ ഏലം കർഷകർക്ക് ആശ്വാസമായി വേനൽ മഴ - cardamom farming

വേനല്‍ മഴ തുടർന്നാൽ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏലം കർഷകർ

cardamom area in Idukki  Summer rain in idukki  ഇടുക്കി ഹൈറേഞ്ച്  idukki highrange  കർഷകർക്ക് ആശ്വാസമായി വേനൽ മഴ  cardamom farming  ഏലക്കൃഷി
ഇടുക്കിയിൽ കരിഞ്ഞുണങ്ങി ഏലം മേഖല; കർഷകർക്ക് ആശ്വാസമായി വേനൽ മഴ
author img

By

Published : Apr 4, 2021, 2:00 AM IST

ഇടുക്കി: അതിശക്തമായ വേനലിൽ കരിഞ്ഞുണങ്ങുകയാണ് ഇടുക്കി ഹൈറേഞ്ചിലെ ഏലം തോട്ടങ്ങൾ. പ്രതിസന്ധിക്ക് പരിഹാരം കാണാതെ നെട്ടോട്ടമോടുന്ന കർഷകർക്ക് ആശ്വാസമായി വേനൽ മഴയെത്തി. മഴ തുടർന്നാൽ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉണക്കാണ് ബാധിച്ചത്.

വരൾച്ച രൂക്ഷമായ രാജകുമാരി പഞ്ചായത്തിൽ ഉൾപ്പെടെ നല്ല മഴയാണ് ലഭിച്ചത്. മഴ പെയ്‌തത്‌ ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിൽ തുടർന്നാൽ മാത്രമെ വരൾച്ചയെ മറികടക്കാൻ സാധിക്കൂവെന്നാണ് കർഷകർ പറയുന്നത്. ഒന്നോ രണ്ടോ മഴ കൂടി ലഭിച്ചാല്‍ വളപ്രയോഗവും പരിപാലനവും മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും കർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.