ഇടുക്കി: നെടുങ്കണ്ടത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടത്തിന് സമീപം കല്‍ക്കൂന്തല്‍, കരടിവളവ്, മഞ്ഞപ്പെട്ടി, കട്ടക്കാല എന്നിവിടങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ശല്യം രൂക്ഷമാണ്. രാവിലെ വീടിന് സമീപത്തെ കൃഷിയിടങ്ങളിലേക്കിറങ്ങിയപ്പോഴാണ് 75കാരിയായ രത്‌നമ്മയെ നായ ആക്രമിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് നിലത്ത് വീണ രത്‌നമ്മയുടെ കൈയ്ക്കും കാലിനും പുറത്തുമെല്ലാം നായയുടെ കടിയേറ്റു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. മഞ്ഞപ്പെട്ടി മേഖലയില്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരെയും നായ ആക്രമിച്ചു.
രണ്ട് ദിവസത്തിനിടെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേരാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മേഖലയില്‍ രൂക്ഷമായ നായ ശല്യത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
also read: 30 മിനിട്ടു കൊണ്ട് പേപ്പട്ടി കടിച്ചത് 26 പേരെ: ഒടുവില്‍ പട്ടിയെ തല്ലിക്കൊന്ന് നാട്ടുകാര്‍