ഇടുക്കി: കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉരൻമലയിൽ ഉല്ലാസിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ഉല്ലാസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടേക്കാനം സ്വദേശിയായ ആടിമാക്കൽ ചക്രപാണി സന്തോഷ് ആണ് ഉല്ലാസിന് നേരെ വെടിയുതിർത്തത്. രണ്ട് കാലുകളുടെയും തുടകളിൽ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മുമ്പും സമാനമായ കേസിൽ ചക്രപാണി സന്തോഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ സന്തോഷിനായി കമ്പംമെട്ട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
വാക്കുതർക്കം; ഇടുക്കിയിൽ ഒരാള്‍ക്ക് വെടിയേറ്റു - ഇടുക്കി
ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ നാട്ടുകാരും പൊലീസും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി: കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉരൻമലയിൽ ഉല്ലാസിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ഉല്ലാസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടേക്കാനം സ്വദേശിയായ ആടിമാക്കൽ ചക്രപാണി സന്തോഷ് ആണ് ഉല്ലാസിന് നേരെ വെടിയുതിർത്തത്. രണ്ട് കാലുകളുടെയും തുടകളിൽ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മുമ്പും സമാനമായ കേസിൽ ചക്രപാണി സന്തോഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ സന്തോഷിനായി കമ്പംമെട്ട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520