ETV Bharat / state

ഭാരത് ജോഡോ യാത്രയെ തകർക്കാൻ സിപിഎം ബിജെപി ശ്രമമെന്ന് ഡീൻ കുര്യാക്കോസ് എംപി - Dean Kuriakose mp about Bharat Jodo Yatra

കോൺഗ്രസിന്‍റെ മുന്നേറ്റമാണ് ഭാരത് ജോഡോ യാത്രയിലൂടെ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഡീൻ കുര്യക്കോസ് എംപി പറഞ്ഞു

ഭാരത് ജോഡോ യാത്ര  Bharat Jodo Yatra  രാഹുൽഗാന്ധി  ഡീൻ കുര്യാക്കോസ് എംപി  ഭാരത് ജോഡോ യാത്രയെ തകർക്കാൻ ശ്രമം  കോൺഗ്രസ്  Dean Kuriakose mp about Bharat Jodo Yatra  CPM BJP attempt to destroy Bharat Jodo Yatra
ഭാരത് ജോഡോ യാത്രയെ തകർക്കുവാൻ സിപിഎം ബിജെപി ശ്രമം; ഡീൻ കുര്യാക്കോസ് എംപി
author img

By

Published : Sep 13, 2022, 10:31 PM IST

ഇടുക്കി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ തകർക്കുവാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്ന് ഡീൻ കുര്യക്കോസ് എംപി. പരിപാടിയുടെ വിജയം കേരളത്തിലെ സിപിഎമ്മുകാരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസിന്‍റെ മുന്നേറ്റമാണ് ഭാരത് ജോഡോ യാത്രയിലൂടെ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു.

ബിജെപിയുടെ ദേശീയ നേതൃത്വവും സംസ്ഥാനത്തെ സിപിഎം നേതൃത്വവും ഈ യാത്രയെ തകർക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇടുക്കി ജില്ലയിലൂടെ യാത്ര കടന്ന് പോകുന്നില്ല. എന്നാൽ ജില്ലയിൽ നിന്നും 25000ത്തിലധികം ആളുകളെ യാത്രയുടെ ഭാഗമാക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജോഡോ യാത്രയ്ക്കായി മണ്ഡലം തലത്തിൽ വ്യാപകമായ പ്രചരണമാണ് ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.