ETV Bharat / state

ക്രിസ്‌തുമസിനെ വരവേൽക്കാൻ 'നക്ഷത്ര ഗ്രാമം' ഒരുക്കി ഇടുക്കി രാജകുമാരി ഇടവക - Daivamatha

Christmas celebration : പ്രശസ്‌ത മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദേവമാതാ ദേവാലയ മുറ്റത്ത് കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് നക്ഷത്ര ഗ്രാമം ഒരുക്കിയത്.

ഇടുക്കി രാജകുമാരി ഇടവക അംഗങ്ങൾ  ഇടുക്കി രാജകുമാരി  ഇടുക്കി  രാജകുമാരി ദേവമാതാ പള്ളി  രാജകുമാരി ദേവമാതാ ദേവാലയം  Daivamatha Church  Daivamatha Church idukki  Catholic church in Rajakumari Kerala  ക്രിസ്‌തുമസ്  Christmas  Christmas celebration  Christmas celebration at Daivamatha Church idukki  Devamatha Church  Devamatha Church idukki  Devamatha Church Rajakumari Christmas celebration  Christmas celebration  Daivamatha Church Rajakumari  Daivamatha
Daivamatha Church Rajakumari
author img

By ETV Bharat Kerala Team

Published : Dec 2, 2023, 4:32 PM IST

രാജകുമാരി ദേവമാതാ ദേവാലയ മുറ്റത്തെ വർണവിസ്‌മയം

ഇടുക്കി: നക്ഷത്ര ഗ്രാമം ഒരുക്കി ക്രിസ്‌തുമസിനെ വരവേൽക്കുകയാണ് ഇടുക്കി രാജകുമാരി ഇടവക അംഗങ്ങൾ. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഒരു നക്ഷത്ര ഗ്രാമം തന്നെ ഒരുക്കി വേറിട്ട വർണ വിസ്‌മയം തീർത്തത്. രാജകുമാരി ദൈവമാതാ ഇടവകയിലെ കുടുംബ കൂട്ടായ്‌മകൾ വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള 40ൽ അധികം നക്ഷത്രങ്ങളാണ് ദേവാലയത്തിന്‍റെ മുൻപിൽ ഒരുക്കിയിരിക്കുന്നത് (Devamatha Church Rajakumari Idukki Christmas celebration).

രക്ഷകന്‍റെ വരവ് അറിയിച്ച് കിഴക്ക് ഒരു നക്ഷത്രമാണ് ഉദിച്ചതെങ്കിൽ പ്രശസ്‌ത മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ ദേവാലയ മുറ്റത്ത് നക്ഷത്ര സമൂഹമാണ് രക്ഷകനെ വരവേൽക്കുന്നത്. ക്രിസ്‌തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ദൈവാലയ അങ്കണത്തിൽ നക്ഷത്ര ദീപങ്ങളുടെ ഗ്രാമം ഒരുങ്ങി. പള്ളിയങ്കണത്തിൽ നക്ഷത്രങ്ങൾ വർണ വെളിച്ചം വിതറുകയാണ്.

കുടുംബ കൂട്ടായ്‌മകൾ മത്സര അടിസ്ഥാനത്തിലാണ് പള്ളിമുറ്റത്ത് നക്ഷത്രങ്ങൾ സ്ഥാപിച്ചത്. അഞ്ച് അടിയോളം ഉയരമുള്ള നക്ഷത്ര വിളക്കുകളാണ് ഓരോ യൂണിറ്റുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്. 43 കുടുബ കൂട്ടായ്‌മകൾ തിരുമുറ്റത്ത് നക്ഷത്ര വിളക്കുകൾ നാട്ടിയതോടെ വർണ വിസ്‌മയങ്ങളുടെ മനോഹര കാഴ്‌ചയായി മാറിയിരിക്കുകയാണ് രാജകുമാരി ദേവമാതാ ദേവാലയവും പരിസരവും.

ഇടവകയിലെ ഭക്ത ജനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച നക്ഷത്ര വിളക്കുകളുടെ നിർമാണം മൂന്ന് ദിവസം കൊണ്ടാണ് കുടുംബ കൂട്ടായ്‌മകൾ പൂർത്തീകരിച്ച് പള്ളിയങ്കണത്തിൽ സ്ഥാപിച്ചത്. വികാരി ജനറാൾ ഫാ. അബ്രഹം പുറായാറ്റിന്‍റെയും സഹവികാരിമാരുടെയും കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ 25 അടി ഉയരമുള്ള വലിയ നക്ഷത്രവും പള്ളിമുറ്റത്ത് ഒരുക്കിട്ടുണ്ട്.

രാത്രി കാലങ്ങളിൽ അടിമാലി -പൂപ്പാറ പാതയിലൂടെ കടന്നുപോന്ന സഞ്ചാരികൾക്ക് പ്രതീക്ഷയുടെ പുതിയ വർണ വെളിച്ചമാണ് നക്ഷത്ര ഗ്രാമം പകരുന്നത്. ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ നക്ഷത്ര ഗ്രാമം സ്ഥാപിച്ച്‌ ഒരു ദിവസം പിന്നിടുമ്പോൾ കാണുവാനും കണ്ട് ആസ്വാദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും നിരവധിയാളുകളാണ് പള്ളിയങ്കണത്തിലെക്ക് എത്തിച്ചേരുന്നത്.

READ ALSO: ഉണ്ണിയേശുവിനെ കാണാന്‍ കാലിത്തൊഴുത്തിലെത്തിയത് വിഐപികളും വിവിഐപികളും ; ഇത് ന്യൂജന്‍ പുല്‍ക്കൂട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.