ഇടുക്കി : കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍. സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും ഇടുക്കി ജില്ലയിലെ അമരക്കാര്‍, ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് കെ.കെ ശിവരാമന്‍ ആരോപിച്ചു. നെടുങ്കണ്ടത്ത് എഐവൈഎഫ് സംഘടിപ്പിച്ച യൂത്ത് അലേര്‍ട്ട് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് സിപിഎം നടത്തിയിരുന്ന കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ കോണ്‍ഗ്രസ് പിന്തുടരുകയാണ്. ധീരജിന്‍റെ കൊലപാതകം അതിന്‍റെ തെളിവാണ്. ധീരജിന്‍റെ മരണത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്‌താവന അപലപനീയമാണ്.
Also read: വിനോദ സഞ്ചാരികളെ ഇനി 'മായ' നയിക്കും ; 24 മണിക്കൂര്‍ ചാറ്റ്ബൂട്ടുമായി ടൂറിസം വകുപ്പ്
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസും ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവും തെരുവില്‍ പരസ്‌പരം പോര്‍ വിളി മുഴക്കി, അക്രമ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണ്. എങ്ങോട്ടാണ് ഇവര്‍ നാടിനെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.