ETV Bharat / state

കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് സര്‍വകക്ഷി പിന്തുണ

അഞ്ച് താലൂക്കുകളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടാതെ ഡിസിസികളും ആരംഭിച്ചു.

vote counting day  വോട്ടെണ്ണൽ ദിനം  covid restrictions  രാഷ്ട്രീയ കക്ഷികൾ  All-Party Meeting  ഇടുക്കി ജില്ലാ കൊവിഡ്
കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് സര്‍വകക്ഷി യോഗത്തിന്‍റെ പിന്തുണ
author img

By

Published : Apr 27, 2021, 9:38 PM IST

ഇടുക്കി: വോട്ടെണ്ണൽ ദിനത്തില്‍ വിജയാഹ്ളാദത്തിനും ജാഥകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയ നടപടിക്ക് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്‍തുണയുണ്ടാകണമെന്ന് കലക്ടര്‍ എച്ച്. ദിനേശൻ. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേർന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കലക്ടറുടെ അഭ്യര്‍ഥന. ഈ നിർദേശം എല്ലാ പാര്‍ട്ടികളും അംഗീകരിച്ചു.

Read More: കൊവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ വേണമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്

കൊവിഡ് രോഗബാധിതരുടെ എണ്ണം കണക്കിലെടുത്ത് ജില്ലയിലെ ആശുപത്രികളില്‍ ഐസിയു ബെഡ്, വെന്‍റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് താലൂക്കുകളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടാതെ ഡിസിസികളും ആരംഭിച്ചിട്ടുണ്ട്.

വീട്ടില്‍ ക്വാറന്‍റൈൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിക്കുക. ഇവര്‍ക്ക് മെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനം ഉണ്ടായിരിക്കില്ല. ഭക്ഷണവും അവശ്യ വസ്‌തുക്കളും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ എത്തിച്ചുനൽകും. മൂന്നാര്‍, മുട്ടം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഡിസിസികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.