ഇടുക്കി: ജില്ലയില്‍ കൊവിഡ് പരിശോധന ലാബ് പ്രവര്‍ത്തനം തുടങ്ങി. ഇടുക്കി മെഡിക്കല്‍ കോളജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചതോടെയാണ് ലാബില്‍ കൊവിഡ് പരിശോധന ആരംഭിച്ചത്. ദിനംപ്രതി നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും.
ഒരേ സമയത്ത് 96 സാമ്പിള്‍ പരിശോധിയ്ക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്‌ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. കോട്ടയം തലപ്പാടിയിലാണ് ഇതേവരെ പരിശോധനകള്‍ നടത്തിയത്.
മന്ത്രി എംഎം മണി ലാബിന്‍റെ അപര്യാപതത മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദ്രുതഗതില്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുങ്ങിയത്. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.