ETV Bharat / state

അർജന്‍റീനയുടെ ജയം: മുഷ്‌ടിയുയര്‍ത്തി ആവേശം പങ്കുവെച്ച് മണിയാശാനും - copa america argentina victory mm mani news

അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് ഇടുക്കിക്കാരുടെ മണിയാശാന്‍. ഉടുമ്പൻചോല എംഎല്‍എയും സിപിഎം നേതാവുമായ എംഎം മണി കൊച്ചുമക്കള്‍ക്കൊപ്പം കോപ്പ അമേരിക്ക ഫൈനല്‍ ആവേശം പങ്കുവെച്ചു.

കോപ്പ അമേരിക്ക അര്‍ജന്‍റീന എംഎം മണി വാര്‍ത്ത  കോപ്പ അമേരിക്ക എംഎം മണി പ്രതികരണം വാര്‍ത്ത  എംഎം മണി കോപ്പ അമേരിക്ക അര്‍ജന്‍റീന വാര്‍ത്ത  മണിയാശാന്‍ അര്‍ജന്‍റീന കോപ്പ അമേരിക്ക വാര്‍ത്ത  അര്‍ജന്‍റീന കോപ്പ കപ്പ് എംഎം മണി വാര്‍ത്ത  കോപ്പ അമേരിക്ക എംഎം മണി പുതിയ വാര്‍ത്ത  copa america argentina mm mani news  mm mani copa america news  copa america mm mani latest news  mm mani copa america argentina victory news  copa america argentina victory mm mani news  mm mani argentina copa facebook news
മുഷ്‌ടിയുയര്‍ത്തി അര്‍ജന്‍റീനയുടെ വിജയാവശേത്തിനൊപ്പം ചേര്‍ന്ന് മണിയാശാനും
author img

By

Published : Jul 11, 2021, 1:35 PM IST

Updated : Jul 11, 2021, 5:17 PM IST

ഇടുക്കി: ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോള്‍ അര്‍ജന്‍റീന മാത്രമല്ല മലയോരത്തിന്‍റെ മണിയാശാനും ആവേശത്തിലാണ്. രാവിലെ അഞ്ച് മണിമുതല്‍ ഉടുമ്പൻചോല എംഎല്‍എയും സിപിഎം നേതാവുമായ എംഎം മണി കൊച്ചുമക്കള്‍ക്കൊപ്പം ടിവിക്ക് മുമ്പില്‍ ഇടം പിടിച്ചിരുന്നു. ഒടുവില്‍ വിജയക്കൊടി നാട്ടി അര്‍ജന്‍റീന കപ്പുയര്‍ത്തിയപ്പോള്‍ ആവേശത്തോടെ മണിയാശാനും മുഷ്‌ടിയുയര്‍ത്തി.

അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് ഇടുക്കിക്കാരുടെ മണിയാശാന്‍

അര്‍ജന്‍റീനയുടെ കടുത്ത ആരാധകന്‍

സിനിമയും പാട്ടുകളും പോലെ തന്നെ മണിയാശാന് ഏറെ പ്രിയപ്പെട്ടതാണ് ഫുട്ബോളും. ചെഗുവേരയ്ക്കൊപ്പം നെഞ്ചോട് ചേര്‍ത്തതാണ് അര്‍ജന്‍റീനയേയും. അതുകൊണ്ട് തന്നെ ആവേശം പകര്‍ന്ന ഫൈനല്‍ മത്സരം കാണാന്‍ തിരക്കുകള്‍ മാറ്റിവച്ച് മണിയാശാന്‍ ഇരുപതേക്കറിലെ സ്വന്തം വീട്ടില്‍ ഇന്നലെ തന്നെയെത്തി.

മുഷ്‌ടിയുയര്‍ത്തി ആവേശം

ഇന്ന് രാവിലെ അഞ്ച് മണിമുതല്‍ ടിവിയ്ക്ക് മുമ്പില്‍. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ വല കുലുങ്ങി കാണാത്ത വിരസതയോടെ ഇരിക്കുമ്പോള്‍ ഇരുപത്തിയെട്ട് മിനിറ്റിന് ശേഷം അര്‍ജന്‍റീനയ്ക്കായി ഏയ്ഞ്ചൽ ഡി മരിയയുടെ ഗോള്‍. വിരസതയോട് വിടപറഞ്ഞ് വീണ്ടും പ്രതീക്ഷയോടെയുള്ള കാത്തിരുപ്പ്. എന്നാല്‍ പിന്നീട് ഒരു ഗോള്‍ പിറന്നില്ലെങ്കിലും ഒടുവില്‍ അര്‍ജന്‍റീന വിജയ കിരീടം ചൂടിയപ്പോള്‍ കളിക്കാരന്‍റെ ആവേശത്തോടെ പൊട്ടിച്ചിരിച്ച് മുഷിടിയുയര്‍ത്തി കളിയിലെ വിപ്ലവാവേശം മണിയാന്‍ പങ്കുവച്ചു.

'ബ്രസീലും നന്നായി കളിച്ചു'

മെസി ഗോളടിച്ചില്ലെങ്കിലും കുഴപ്പിമില്ല. വിജയിക്കാന്‍ കഴിഞ്ഞല്ലോ. സാഹചര്യത്തിനനുസരിച്ചാണ് ഗോള്‍ അടിക്കുന്നത്. ബ്രസീലും നന്നായി കളിച്ചെന്നായിരുന്നു മണിയാശാന്‍റെ പ്രതികരണം. ഒടുവില്‍ അണ്ണനോട് കാവിലെ പാട്ട് മത്സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ എന്ന് ഫേസ്ബുക്കില്‍ കുറിച്ച് കായിക ലോകത്ത് പാര്‍ട്ടിയ്ക്കുളളിലെ തന്‍റെ എതിരാളികളോട് മണിയാശാന്‍റെ മറുപടിയും.

Also read:'ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും'; ബ്രസീല്‍ ഫാന്‍സിന്‍റെ ചങ്ക് തുളച്ച് മണിയാശാന്‍റെ തകര്‍പ്പന്‍ വോളി

Last Updated : Jul 11, 2021, 5:17 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.