ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഒരു സംഘം ഇരട്ട വോട്ടിന് ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വോട്ട് ചെയ്യാന്‍ എത്തിയവരെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചു. വൻ സംഘർഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ എത്തിയവരാണ് സംഘത്തിലുള്ളതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇതേ തുടര്‍ന്ന് ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കിയില്‍ ഇരട്ടവോട്ട് ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം - conflict in nedumkandam news
തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ എത്തിയവരാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തിലുള്ളതെന്നാണ് ആരോപണം