ETV Bharat / state

Christian Priest Joined BJP : ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭ, കയ്യൊഴിഞ്ഞ് ബിജെപി നേതൃത്വം

author img

By ETV Bharat Kerala Team

Published : Oct 3, 2023, 1:59 PM IST

Roman Catholic Parish Priest : ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടി

Christian Priest Joined BJP  Christian Priest Joined BJP In Idukki  priest joined bjp removed parish responsibilities  Roman Catholic Parish Priest Joined BJP  Christian Priest Joined BJP updates  ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ സഭ  ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികൻ  വൈദികനെതിരെ നടപടിയുമായി സഭ കയ്യൊഴിഞ്ഞ് ബിജെപി  വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു  വൈദികന് ബിജെപിയിൽ അംഗത്വം
Christian Priest Joined BJP

ഇടുക്കി : ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത് (Christian Priest Joined BJP). വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഇടുക്കി രൂപതയാണ് വൈദികനെതിരെ നടപടിയെടുത്തത്. റോമന്‍ കത്തോലിക്ക സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുമെന്ന നിരീക്ഷണത്തേ തുടര്‍ന്നാണ് സഭാ നിലപാട്.

ALSO READ: Christian Priest Joins BJP In Idukki | ഇടുക്കിയിൽ ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി വൈദികൻ

അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്.

വൈദികന്‍റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കുന്നു. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്നാണ് ഇന്നലത്തെ സ്വീകരണത്തില്‍ നേതാക്കൾ പറഞ്ഞത്.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ്‌ കെ.എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബിജെപി അംഗമായി സ്വീകരിച്ചത്. ക്രൈസ്‌തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിനേക്കുറിച്ച് ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

ALSO READ:AK Antony Wife Revelation ബിജെപിയോടുള്ള അറപ്പും വെറുപ്പും ദേഷ്യവും മാറി, അനിലിന്‍റെ ബിജെപി പ്രവേശനത്തില്‍ തുറന്നു പറച്ചിലുമായി എലിസബത്ത് ആന്‍റണി

വെളിപ്പെടുത്തലുമായി എലിസബത്ത് ആന്‍റണി: എകെ ആന്‍റണിയുടെ മകനായ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയത്തിന് വിലക്കു വന്നതു കൊണ്ടാണെന്ന വിചിത്ര വാദമുയര്‍ത്തി ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി( (AK Antony Wife Revelation on Sons BJP Entry).

ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തുന്ന പ്രസംഗത്തിലാണ് അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍.

മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്.

വീട്ടില്‍ രാഷ്ട്രീയ കാര്യം ഒഴിവാക്കിയതോടെ അവനോട് എകെ ആന്‍റണിക്കും കുടുംബാംഗങ്ങള്‍ക്കും വൈരാഗ്യവും വിരോധവും ഇല്ലെന്നും അവനെ ആരും ഒറ്റപ്പെടുത്തിയിട്ടുമില്ലെന്നും എലിസബത്ത് പറഞ്ഞു.

ALSO READ:JDS Joined National Democratic Alliance ജനതാദൾ സെക്കുലർ (ജെഡിഎസ്) ബിജെപി സഖ്യത്തില്‍, കേരളത്തില്‍ ആശയക്കുഴപ്പമുറപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.