ഇടുക്കി : ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറി എം.എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌ത് ബാങ്ക് ഭരണ സമിതി.
ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്.
വായ്‌പയ്ക്ക് ഈടായി നൽകിയ ഭൂമിയ്‌ക്ക് മതിയായ രേഖകൾ ഇല്ലാതെ വായ്‌പ അനുവദിച്ചെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടത്തല്‍.
ALSO READ: COVID 19 : തിരുവനന്തപുരത്ത് ആറ് തദ്ദേശ വാർഡുകളിൽ കർശന ലോക്ക്ഡൗൺ
നിര്‍ബന്ധിത ലീവിലായിരിരുന്നു സാബു. ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനാറിപ്പോർട്ട് വന്ന ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് അളകർ സ്വാമി പറഞ്ഞു.
അതേസമയം, സി.പി.ഐ, സി.പി.എം ചേരിപ്പോരിന്‍റെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
വിഷയം സംസ്ഥാന തലത്തില്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്.