ഇടുക്കി: ജില്ലയിൽ ലോക്ക് ഡൗണും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 144 പ്രക്യാപിച്ചതോടെ ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായും അടച്ചു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ബോഡിമെട്ട് ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുന്നത്. വാഹനങ്ങള്‍ തടഞ്ഞതോടെ തമിഴ്‌നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ എത്തിയവരേയും പൊലീസ് തടഞ്ഞു. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കാല്‍നട യാത്രികരെപോലും കടത്തി വിടു. ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും പൊലീസും ആരോഗ്യവകുപ്പും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് ഒരു വാഹനം പോലും തമിഴ്‌നാട് സര്‍ക്കാര്‍ കടത്തിവിടുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കടത്തിവിടുന്നത് ചരക്ക് വാഹനങ്ങള്‍ മാത്രമാണ്. വരുന്ന വാഹനങ്ങള്‍ക്ക് ടോക്കണ്‍ എടുത്തതിന് ശേഷം എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് പോകാന്‍ അനുവധിക്കുന്നത്. വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് അറിഞ്ഞ് ബോഡിമെട്ടില്‍ നിന്നും മുന്തലിലേയ്ക്ക് കാല്‍നടയായി പോകാനെത്തിയ യാത്രക്കാരെയും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു.