ഇടുക്കി: ഏലക്കായ്ക്ക് വിപണിയിൽ വില ഉയർന്നതോടെ ഇടുക്കി ഹൈറേഞ്ചിലെ തോട്ടങ്ങളിൽ നിന്നും ഏലക്കാ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സേനാപതി മുക്കുടിയിലെ വിവിധ തോട്ടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഏലക്കയാണ് മോഷണം പോയത്.
കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനക്കുറവും കനത്ത തിരിച്ചടി സമ്മാനിക്കുമ്പോളും ഉയർന്ന വില ലഭിക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് ഹൈറേഞ്ചിലെ ഏലം കർഷകർ. നിലവിൽ കിലോഗ്രാമിന് നാലായിരം രൂപക്ക് മുകളിലാണ് വില. അതേസമയം തുടർച്ചയായി നടക്കുന്ന മോഷണം കർഷകരെ ആശങ്കയിലാക്കുകയാണ്.