ഇടുക്കി : ഇടുക്കിയിലെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക് പോസ്റ്റുകളില്‍ പോലീസ് ക്യാമറ സ്ഥാപിച്ചു. 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാവുന്ന തരത്തിലാണ് ഏകീകൃത സംവിധാനം.
ഇടുക്കിയിലെ അതിര്‍ത്തി മേഖലകളിലെ നിരീക്ഷണം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് ക്യാമറകള്‍ സ്ഥാപിച്ചത്. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പടെ ക്യാമറയില്‍ പതിയും. കമ്പംമെട്ടില്‍ രണ്ട് എഎന്‍പിആര്‍ ക്യാമറകളും രണ്ട് സിസി ടിവി ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ALSO READ:മാന്‍ കൊമ്പും മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍
കമ്പംമെട്ട്- നെടുങ്കണ്ടം റോഡിലും കമ്പംമെട്ട്- കുമളി റോഡിലും ക്യാമറകളുണ്ട്. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ 24 മണിക്കൂറും മൂന്നാറിലെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും. അതാത് പൊലീസ് സ്‌റ്റേഷനുകളിലും ദൃശ്യങ്ങള്‍ ലഭിക്കും.