ഇടുക്കി: മരുഭൂമിയിൽ മാത്രമല്ല, ഇനി ഇടുക്കിയുടെ പച്ചപ്പിലും ഒട്ടക സവാരി ആസ്വദിക്കാം. ഇടുക്കി രാമക്കൽമേട്ടിലാണ് സഞ്ചാരികളെ കാത്ത് 'സുല്‍ത്താന്‍' ഉള്ളത്. രാജസ്ഥാനിൽ നിന്ന് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്നാണ് 'സുല്‍ത്താന്‍' എന്ന് പേരുള്ള ഒട്ടകത്തെ രാമക്കല്‍മേട്ടില്‍ എത്തിച്ചത്.
നെടുങ്കണ്ടം സന്യാസിയോട സ്വദേശികളായ സാൽവിൻ, ജോമോൻ, ആൽഫിൻ എന്നിവരുടെ ആശയമായിരുന്നു ഒട്ടക സവാരി. രാജസ്ഥാനിൽ നിന്നും പാലക്കാട് ഫാമിൽ എത്തിച്ച 'സുൽത്താൻ' എന്ന ഒട്ടകത്തെ വാങ്ങി രാമക്കൽമേട്ടിൽ എത്തിക്കുകയായിരുന്നു. മരുഭൂമിയിൽ ജീവിക്കുന്ന ഒട്ടകം ഇടുക്കിയുടെ തണുത്ത കാലാവസ്ഥയെ അതിജീവിക്കുമോ എന്നായിരുന്നു പലര്‍ക്കുമുള്ള സംശയം.
എന്നാല്‍ ഇടുക്കിയിലെ തണുപ്പും കാറ്റും സുല്‍ത്താന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവർ പറയുന്നത്. കടല ചെടി, മുള്ള് ചെടി, പച്ചപ്പുല്ല് എന്നിവയാണ് സുൽത്താന്‍റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റർ വെള്ളം അകത്താക്കും.
ഇങ്ങനെ ദിവസവും മൂന്നോ നാലോ വട്ടം വെള്ളം കുടിക്കും. ഇടുക്കിയിൽ ആന, കുതിര സവാരികൾ സാധാരണയാണെങ്കിലും ഒട്ടക സവാരി ഇതാദ്യമായാണ്. സവാരിക്കൊപ്പം ഒട്ടക പുറത്തിരുന്ന് ഫോട്ടോ എടുക്കുവാനും വലിയ തിരക്കാണ്.