ETV Bharat / state

ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു ; അണക്കെട്ടുകളില്‍ ബ്ലൂ, റെഡ് അലര്‍ട്ടുകള്‍ - ഇടുക്കിയിലെ അണക്കെട്ടുകളില്‍ ബ്ലൂ റെഡ് അലര്‍ട്ടുകള്‍

ഇടുക്കി അണക്കെട്ട്, മുല്ലപ്പെരിയാര്‍, പൊന്‍മുടി, കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പുയരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു

Water levels rise in Idukki dam  blue and red alerts on dams idukki  heavy rainfall in Idukki  heavy rainfall in idukki high range  ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു  ഇടുക്കിയിലെ അണക്കെട്ടുകളില്‍ ബ്ലൂ റെഡ് അലര്‍ട്ടുകള്‍  ഇടുക്കിയില്‍ ശക്തമായ മഴ
ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു ; അണക്കെട്ടുകളില്‍ ബ്ലൂ, റെഡ് അലര്‍ട്ടുകള്‍
author img

By

Published : Aug 3, 2022, 2:08 PM IST

ഇടുക്കി: മഴ നേരിയ തോതില്‍ ശമിച്ചെങ്കിലും ഇടുക്കിയിലെ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2375.53 അടിയില്‍ എത്തിയതോടെയാൾണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

റൂള്‍ കര്‍വ് പ്രകാരം 2382.53 അടിയിലാണ് റെഡ് അലര്‍ട്ട്. അഞ്ച് ചെറുകിട അണകെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്‍മുടി, കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

മറ്റ് ചെറുകിട ഡാമുകളായ മാട്ടുപെട്ടി, ആനയിറങ്കല്‍, ചെങ്കുളം, കല്ലാര്‍ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.80 അടിയില്‍ എത്തി.

137.40 അടിയാണ് നിലവിലെ റൂള്‍ കര്‍വ്. അതേസമയം ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Also Read സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ ഇന്നും റെഡ് അലര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.