ഇടുക്കി: അടിമാലിയില്‍ ആടുകൾ ചത്ത നിലയില്‍ കണ്ടെത്തി. കാട്ടുപൂച്ചയുടെ ആക്രമണമാണെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. വിശ്വദീപ്‌തി സ്‌കൂളിന് സമീപത്തെ പാലക്കത്തൊട്ടി ബിനീഷിന്‍റെ രണ്ടാടുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് നായകളുടെ ബഹളം കേട്ടിരുന്നു. പിറ്റേന്ന് രാവിലെയാണ് കൂട്ടില്‍ ചത്തുകിടക്കുന്ന ആടുകളെ കണ്ടെതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിലൊന്ന് പൂര്‍ണ ഗര്‍ഭിണിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ പ്രദേശത്തെത്തി പരിശോധന നടത്തി. മണ്ണില്‍ പതിഞ്ഞിട്ടുള്ള കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ചു.