ഇടുക്കി: അടിമാലി പീച്ചാട് പ്ലാമല ഭാഗത്ത് ഭൂമി ഒഴിപ്പിക്കലുമായി വനംവകുപ്പ് രംഗത്ത്. നടപടി ക്രമങ്ങളുടെ ഭാഗമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ച ഭൂമിയിലെ ഏലകൃഷി ദൗത്യ സംഘം വെട്ടി നശിപ്പിച്ചു. മലയാറ്റൂര്‍ റിസര്‍വിലെ പുതിയ കൈയ്യേറ്റം ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് മൂന്നാര്‍ ഡി.എഫ്.ഒ എം.വി.ജി കണ്ണന്‍ പറഞ്ഞു. പത്തേക്കറോളം വരുന്ന ഭൂമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനംവകുപ്പ് നടപടിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. മുമ്പും ഇത്തരം നടപടികള്‍ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതായി ഇവര്‍ ആരോപിച്ചു.രാവിലെ പത്ത് മണിക്കായിരുന്നു മൂന്നാര്‍ ഡിഎഫ്ഒ ഡി.എഫ്.ഒ എം.വി.ജി കണ്ണന്‍, അടിമാലി റേഞ്ച് ഓഫിസര്‍ ജോജി ജോണ്‍, മൂന്നാര്‍ റേഞ്ച് ഓഫിസര്‍ ഹരീന്ദ്രകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പ്ലാമലയില്‍ എത്തിയത്. .