ഇടുക്കി: സൂര്യനെല്ലി ചെമ്പകത്തൊഴുക്കുടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർക്ക് പരിക്ക്.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. സൂര്യനെല്ലി ഭാഗത്ത് നിന്നും ബി. എൽ റാവിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. റോഡിന്റെ അപകടാവസ്ഥയും, ക്രാഷ് ബാരിയർ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുൻപ് നിരവധി വാഹനാപകടങ്ങൾ ഈ റൂട്ടിൽ നടന്നിട്ടുണ്ട്. പാതയിൽ ആവശ്യമായ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും, ക്രാഷ്ബാരിയറുകളും സ്ഥാപിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.
സൂര്യനെല്ലിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർക്ക് പരിക്ക്
ആർക്കും ഗുരുതരമായ പരിക്കുകളില്ല. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം.