ETV Bharat / state

എസ്.രാജേന്ദ്രൻ എംഎല്‍എയ്ക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരസ്യ ശാസന - എസ്.രാജേന്ദ്രൻ എംഎല്‍എ

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ വന്ന റവന്യൂ ഉദ്യേഗസ്ഥരുടെ മുമ്പിൽ സബ് കളക്ടർ ബുദ്ധിയില്ലാത്തവൾ എന്നും വെറും ഐ.എ.എസ്  കിട്ടിയെന്നും തുടങ്ങി മോശം വാക്കുകൾ ഉപയോഗിച്ചുമായിരുന്നു വിവാദ പരാമർശം. നേരത്തെ, എസ് രാജേന്ദ്രനെ തള്ളി പാർട്ടി തന്നെ രംഗത്തെത്തിയിരുന്നു. റവന്യു മന്ത്രിയും സിപിഐയും എസ് രാജേന്ദ്രന്‍റെ നിലപാടിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു.

എസ്.രാജേന്ദ്രൻ എംഎല്‍എ
author img

By

Published : Feb 14, 2019, 3:02 PM IST

ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചതിൽ എസ്.രാജേന്ദ്രൻ എംഎല്‍എയ്ക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിൽ നിന്ന് രാജേന്ദ്രന് വിലക്ക് ഏർപ്പെടുത്തി. സബ് കളക്ടറോട് മോശമായി പെരുമാറിയതിൽ ഇടുക്കി ജില്ലാ കമ്മിറ്റി എംഎല്‍എയോട് വിശദീകരണം നേരത്തെ തേടിയിരുന്നു. സംഭവത്തിൽ എസ്.രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എസ് രാജേന്ദ്രൻ അവഹേളിച്ചു ചൂണ്ടിക്കാട്ടി രേണു രാജ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് അനധികൃത നിർമാണം നടക്കുന്നതെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള സത്യവാങ്മൂലം എജിക്കും കൈമാറിയിരുന്നു. സബ് കളക്ടറെ പൊതുസ്ഥലത്ത് വച്ച് അപമാനിച്ച സംഭവത്തിൽ രാജേന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ വന്ന റവന്യൂ ഉദ്യേഗസ്ഥരുടെ മുമ്പിൽ സബ് കളക്ടർ ബുദ്ധിയില്ലാത്തവൾ എന്നും വെറും ഐ.എ.എസ് കിട്ടിയെന്നും തുടങ്ങി മോശം വാക്കുകൾ ഉപയോഗിച്ചുമായിരുന്നു വിവാദ പരാമർശം. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ പഞ്ചായത്ത് നിര്‍മാണം നടത്തിയത്.

Intro:Body:

ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിന് എംഎല്‍എക്ക് ജില്ലാ കമ്മിറ്റി വിലക്കേര്‍പ്പെടുത്തി.  ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജിനോട് മോശമായി പെരുമാറിയതിനാണ് നടപടി. 

നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സബ് കളക്ടറോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ കമ്മിറ്റി എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ഒറ്റപ്പെട്ടതോടെ എസ്.രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനിധികൃത കെട്ടിട നിര്‍മ്മാണം സബ്കളക്ടര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്നപേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.