ETV Bharat / state

സിഎഫ്എൽടിസി തുടങ്ങിയില്ല ; കുന്നത്തുനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - യൂത്ത് കോൺ​ഗ്രസ്

യൂത്ത് കോൺഗ്രസ് പട്ടിമറ്റം, കുന്നത്തുനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.

Youth Congress  protest  Kunnathunadu Grama Panchayat  കുന്നത്തുനാട് ​ഗ്രാമപഞ്ചയാത്ത്  കുന്നത്തുനാട്  യൂത്ത് കോൺ​ഗ്രസ്  സിഎഫ്എൽടിസി
സിഎഫ്എൽടിസി തുടങ്ങാൻ നടപടിയില്ല; കുന്നത്തുനാട് ​പഞ്ചായത്തിന് മുന്നില്‍ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം
author img

By

Published : Apr 29, 2021, 8:21 PM IST

എറണാകുളം: കുന്നത്തുനാട് ​ഗ്രാമപഞ്ചായത്തിന് മുന്നില്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും പഞ്ചായത്തിൽ സിഎഫ്എൽടിസി തുടങ്ങാൻ നടപടി സ്വീകരിക്കാത്ത ഭരണസമിതിയുടെ നിലപാടിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് പട്ടിമറ്റം, കുന്നത്തുനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരം നടന്നത്. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് കെകെ മീദീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുഫ്സൽ കെ എം, റംഷാദ് ടിഎ, ഷാഹിർ ഇബ്രാഹിം, അസീസ് മുന്നേലിമുകൾ, മായ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.