ETV Bharat / state

'കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായാൽ മേയർ 'മുങ്ങി' നടക്കുന്നു'; ഉപരോധം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊച്ചിയില്‍ വെള്ളക്കെട്ടിലും, കൊതുക് കടിയിലും ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചത്

യൂത്ത് കോണ്‍ഗ്രസ്  Ernakulam Youth congress protest  Youth congress protest against Kochi mayor  എറണാകുളം  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news  മേയര്‍ക്കെതിരെ ഉപരോധവുമായി യൂത്ത് കോണ്‍ഗ്രസ്  എറണാകുളം  protest against Kochi mayor Ernakulam
'കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായാൽ മേയർ 'മുങ്ങി' നടക്കുന്നു'; ഉപരോധം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Nov 2, 2022, 7:31 PM IST

എറണാകുളം: കൊച്ചി മേയർ എം അനിൽകുമാറിനെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. മേയറുടെ ചേംബറിലെത്തിയാണ് പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൊച്ചി മേയർ എം അനിൽകുമാറിനെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂർ സമയം നീണ്ടുനിന്നു. ഉപരോധ സമരത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. നഗരത്തിൽ വെള്ളക്കെട്ടുണ്ടായാൽ മേയർ എം അനില്‍കുമാര്‍ മുങ്ങി നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

'കൊച്ചി മേയര്‍ക്കുള്ളത് വാചകമടി മാത്രം': വെള്ളക്കെട്ടിലും, കൊതുക് കടിയിലും ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. യുവജന പ്രതിഷേധത്തോട് മേയർ മുഖം തിരിക്കുന്നു. ജനങ്ങളോട് ആത്മാർഥതയില്ലെന്നും ചാനലിലും സോഷ്യൽ മീഡിയയിലും വാചകമടി മാത്രമാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. പ്രതിഷേധക്കാരും കോർപ്പറേഷൻ ജീവനക്കാരനുമായി ഉന്തുംതള്ളുമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സംഘർഷമൊഴിവാക്കി.

തുടർന്ന്, മേയറുടെ ചേംബറിൽ നിന്ന് മുദ്രാവാക്യം വിളികളുമായി ഇറങ്ങിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. പ്രതിഷേധ സമരത്തിന് താൻ എതിരെല്ലെന്നും സമരത്തെ പോസിറ്റീവായി കാണുന്നുവെന്നും മേയർ എം അനിൽ കുമാർ പ്രതികരിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 10 വർഷം തുടർച്ചയായി ഭരണം നടത്തി ഈ വിഷയത്തിൽ പരിഹാരം കാണാൻ കഴിയാത്തവരാണ് സമരവുമായി ചേംബറിലെത്തിയത്. 18 മാസം മാത്രമേ താൻ മേയറായി ചുമതലയേറ്റടുത്തിട്ട് ആയിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രവൃത്തി നടക്കുന്നു': കഴിഞ്ഞ കാലങ്ങളിൽ വെള്ളക്കെട്ടുണ്ടായപ്പോൾ മേയറുടെ മുറിയിലേക്ക് ആരും സമരവുമായി എത്തിയിട്ടില്ല. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. കെഎംആർഎൽ ഉൾപ്പെടെ അശാസ്ത്രീയമായി കാന നിർമിച്ചതാണ് എംജി റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുല്ലശേരി കനാലിന്‍റെ ഒഴുക്ക് സാധാരണ രീതിയിലാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കാനകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണെന്നും മേയർ ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടും': അതേസമയം, കാനകളില്‍ വെളളമൊഴുക്ക് തടസപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നഗരസഭ ഉത്തരവായി. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം ലംഘിച്ചതായി കണ്ടെത്തിയ എംജി റോഡിലെ ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ തീരുമാനമായത്. ഈ ഭാഗങ്ങളിലെ കാനകളില്‍ മാലിന്യം കട്ടപിടിച്ച് ഖരാവസ്ഥയിലാണുള്ളത്. തുലാമാസത്തിലെ മഴ കണക്കിലെടുത്ത് അടിയന്തരമായി ഇടപെടുന്നതിനും നഗരസഭയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഇതിനായി കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ്, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള സ്ക്വാഡുകള്‍ക്ക് രൂപം നല്‍കി. വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെളളം കയറാനുളള സാധ്യത മുന്നില്‍ കണ്ട് വെളളം പമ്പുചെയ്‌ത് കളയാവുന്ന വിധത്തില്‍ മോട്ടോറുകള്‍ സജ്ജമാക്കും. ആവശ്യത്തിന് ജോലിക്കാരുള്‍പ്പെടെ രാത്രികാലങ്ങളിലും സ്ക്വാഡുകള്‍ സജീവമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.