ETV Bharat / state

വാഹനയാത്രക്കാരുടെ കാഴ്‌ച മറച്ച് കെട്ടിടം; പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് - എറണാകുളം ന്യൂസ്

അങ്കമാലി പട്ടണത്തിലെ ഏറ്റവും വലിയ അപകട മേഖലയായ ബാങ്ക് ജങ്ഷനില്‍ ബസിലിക്ക പള്ളിയിലേക്ക് തിരിയുന്ന ഭാഗത്താണ് കെട്ടിടം സ്ഥാതിചെയ്യുന്നത്. ഈ ഭാഗത്ത് നടന്ന അപകടങ്ങളില്‍ നാല് പേരാണ് മരിച്ചത്

കെട്ടിടം പൊളിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം  യൂത്ത് കോൺഗ്രസ്  latest malayalam news updates  local news updates malayalam  എറണാകുളം വാർത്തകൾ  എറണാകുളം ന്യൂസ്  എറണാകുളം
നാലുപേരുടെ മരണത്തിനിടയാക്കിയ കെട്ടിടം പൊളിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം
author img

By

Published : Nov 27, 2019, 6:14 PM IST

എറണാകുളം: യാത്രക്കാരുടെ കാഴ്‌ച മറയ്ക്കുന്ന രീതിയിൽ റോഡിലേക്ക് കയറി നിൽക്കുന്ന കെട്ടിടം പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടം പൊളിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. അങ്കമാലി പട്ടണത്തിലെ ഏറ്റവും വലിയ അപകട മേഖലയായ ബാങ്ക് ജങ്ഷനില്‍ ബസിലിക്ക പള്ളിയിലേക്ക് തിരിയുന്ന ഭാഗത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് നടന്ന അപകടങ്ങലിൽ നാല് പേരാണ് മരിച്ചത്. ഇതേത്തുടർന്ന് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കെട്ടിടം പൊളിക്കാൻ ഉടമ തയാറാകാത്തതിനെത്തുടർന്നാണ് ബുധനാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധവുമായെത്തി കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. അപകട ഭീഷണിയുയർത്തുന്ന കെട്ടിടം ഉടനടി പൊളിച്ച് നീക്കണമെന്ന് എംഎൽഎ റോജി എം. ജോണും ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ കെട്ടിടം പൊളിച്ച് മാറ്റാമെന്ന ഉടമയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.

Intro:Body:അങ്കമാലിയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കെട്ടിടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊളിക്കാൻ ശ്രമം.

യാത്രക്കാർക്ക് കാഴ്ച മറയ്ക്കുന്ന രീതിയിൽ റോഡിലേക്ക് കയറി നിൽക്കുന്ന കെട്ടിടം പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധിച്ച് രാവിലെ പ്രകടനം നടന്നിരുന്നു.
തുടർന്ന് യൂത്ത് കോൺ. പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടം പൊളിക്കാനുള്ള ശ്രമമാണ് പേലീസ് ഇടപെട്ട് തടഞ്ഞത്.
അങ്കമാലി പട്ടണത്തിലെ ഏറ്റവും വലിയ അപകട മേഖലയായ ബാങ്ക് ജംഗ്ഷനിൽ ബസിലിക്ക പളളിയിലേക്ക് തിരിയുന്ന ഭാഗത്താണ് ഈ കെട്ടിടം.
കഴിഞ്ഞ ദിവസം 4 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇവിടെയാണ്.
അപകട ഭീഷണി ഉയർത്തുന്ന കെട്ടിടം
പൊളിച്ച് മാറ്റണമെന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഉടമക്ക് ഇതിനായി സാവകാശവും നൽകിയിരുന്നു:
എന്നാൽ ഉടമ തയ്യാറാകാതിരുനതിനെ തുടർന്നാണ് ബുധനാഴ്ച
യുത്ത് കോൺ.പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമായെത്തി കെട്ടിടം പൊളിക്കാൻ തുടങ്ങിയത്:
സംഭവ സ്ഥലത്തെത്തിയ പോലീസ പ്രവർത്തകര തടഞ്ഞു:
അപകട ഭീഷണിയുയർത്തുന്ന കെട്ടിടം ഉടനടി പൊളിച്ച് നീക്കണമെന്
സ്ഥലത്തെത്തിയ എം.എൽ.എ. റോജി.എം.ജോണും
ആവശ്യപ്പെട്ടു:
ഉടമസ്ഥൻ സ്വമേധയാ കെട്ടിടം പൊളിച്ച് മാറ്റാമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.