മൂവാറ്റുപുഴ: ബൈക്ക് യാത്രികനായ യുവാവ് വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു. പെരിങ്ങഴ പോളയ്ക്കൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുഷീൽ (30) ആണ് മരിച്ചത്. ഭാര്യ: വിജിത. മാതാവ്: സുഭദ്ര. വഴിയരികില്‍ അശ്രദ്ധമായിട്ടിരുന്ന കോൺക്രീറ്റ് മിക്‌സർ മെഷീനിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടം.
പ്ലമ്പിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബുധനാഴ്‌ച രാത്രി ഏഴോടെ ഗ്രാൻഡ്മാസ് കമ്പനിക്ക് മുന്നിലായിയിരുന്നു സംഭവം. വീതി കുറഞ്ഞ വഴിയിലേക്ക് കയറികിടക്കുന്ന രീതിയിലാണ് മിക്‌സർ മെഷീൻ ഇട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ഉടനെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.