ETV Bharat / state

കോതമംഗലം പള്ളിത്തർക്കം; ഓർത്തഡോക്സ് വൈദികരെ യാക്കോബായ വിഭാഗം തടഞ്ഞു - ഓർത്തഡോക്സ്

കോടതി വിധി നടപ്പിലാക്കാന്‍ ഏതറ്റം വരെയും  പോകുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം പിന്മാറിയതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്.

കോതമംഗലം പള്ളിത്തർക്കം
author img

By

Published : Mar 20, 2019, 9:33 PM IST

ഹൈക്കോടതി ഉത്തരവുമായി കോതമംഗലം നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വൈദികരെ യാക്കോബായ വിഭാഗം തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട സംഘർഷാവസ്ഥക്ക് ശേഷം പള്ളിയിൽ പ്രവേശിക്കാനാകാതെ ഓർത്തഡോക്സ് വൈദികർ പിൻവാങ്ങുകയായിരുന്നു.

ഓർത്തഡോക്സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ പോളികാർപ്പോസ്, പള്ളി വികാരിയായി നിയോഗിച്ച ഫാ കുര്യാക്കോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുളള പതിനെട്ടംഗ സംഘമാണ് നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ പള്ളിയുടെ പ്രധാന കവാടത്തിൽ വച്ച് തന്നെ യാക്കോബായ വിശ്വാസികള്‍ ഇവരെ തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂർ ഡിവൈഎസ്പി ജി വേണുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘവും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു. രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നിൽ സംഘർഷാവസ്ഥ നിലനിന്നു. ഒടുവിൽ കോടതി വിധി നടപ്പിലായി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം വൈദികരും സംഘവും പിൻമാറുകയായിരുന്നു.

കോതമംഗലം പള്ളിത്തർക്കം

നിലവിൽ യാക്കോബായയുടെ കീഴിലുളള നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളി ഇടവകയിൽ എണ്ണൂറോളം യാക്കോബായ കുടുംബങ്ങളുണ്ട്. 15 കുടുംബങ്ങള്‍ മാത്രമാണ് ഓർത്തഡോക്സ് വിഭാഗത്തിലുളളത്. പുറത്ത് നിന്ന് വൈദികർ എത്തിയാൽ പള്ളിയിൽ കയറ്റില്ലെന്നും, ഇടവകയിലുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ തടസമില്ലെന്നുമാണ് യാക്കോബായ വിശ്വാസികളുടെ പക്ഷം.1934ലെ ഭരണഘടനയനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളികള്‍ ഭരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Intro:Body:

Slug:/ Malankara Church Issue

കോതമംഗലം നാഗഞ്ചേരി സെന്റ് ജോർജ്ജ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വൈദികരെ യക്കോബായ വിഭാഗം തടഞ്ഞു. അനുകൂലമായ ഹൈക്കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് വൈദികരെത്തിയതെങ്കിലും പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. വൈദികർ മടങ്ങിയതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ ഒഴിവായത്.

Vo

കോതമംഗലം നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം വികാരിയെയും വിശ്വാസികളെയും യാക്കോബായ വിശ്വാസികൾ തടഞ്ഞത്.1934 ലെ ഭരണഘടനയനുസരിച്ച് പള്ളികൾ ഭരിക്കണമെന്ന കോടതി ഉത്തരവിൻ്റെയടിസ്ഥാനത്തിൽ ,

ഓർത്തഡോക്‌സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ പോളികാർപ്പോസ് ,നാഗഞ്ചേരി പള്ളി വികാരിയായി നിയോഗിച്ച ഫാ.കുര്യാക്കോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ പള്ളിയിലെത്തിയ പതിനെട്ടംഗ സംഘത്തെയാണ് തടഞ്ഞത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലെത്തിയ ഇവരെ നൂറ് കണക്കിന്ന് യാക്കോബായ വിശ്വാസികൾ പള്ളിയുടെ പ്രധാന കവാടത്തിൽ തന്നെ തടയുകയായിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂർ ഡി.വൈ.എസ്.പി ജി.വേണുവിൻ്റെ നേതൃത്വത്തിൽ കുറുപ്പുംപടി, പെരുമ്പാവൂർ, തടിയിട്ട പറമ്പ് സി.ഐമാരും നൂറ് കണക്കിന് പോലീസും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു.എണ്ണൂറോളം യാക്കോബായ കുടുംബങ്ങളാണ് യാക്കോബായ വിഭാഗം പള്ളി ഇടവകയിൽ ഉള്ളത്. 15 കുടുംബങ്ങളാണ് ഇടവകയിൽ ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്.

പുറത്ത് നിന്ന് വൈദികർ എത്തിയാൽ പള്ളിയിൽ കയറ്റില്ലന്നും, ഇടവകയിലുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ തടസ്സമില്ലന്നുമാണ് യാക്കോബായ വിശ്വാസികൾ പറയുന്നത്.രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗം വൈദികരും സംഘവും കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു.ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്

Etv Bharat

Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.