എറണാകുളം: സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റിയുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ടീം അണിയിച്ചൊരുക്കിയ വെൽ കെയർ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പ് സീസൺ ത്രീയിൽ ഇലവൻ ക്യൂബസ് കിങ്‌സ് മേക്കഴ്‌സിനെ 50 റൺസിന് പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി വിഫ്റ്റ് കേരള ഡയറക്‌ടേഴ്‌സ്. ടൂർണമെന്‍റില്‍ ഉടനീളം ഗംഭീര പ്രകടനം കാഴ്‌ച വച്ച വിഫ്റ്റ് കേരള ഡയറക്‌ടേഴ്‌സ് ഇലവൻ ഒരു മാച്ച് പോലും തോൽക്കാതെയാണ് ഫൈനലിൽ കപ്പ് ഉയർത്തിയത്. ഫൈനൽ മത്സരത്തിൽ ക്യാപ്റ്റൻ സജി സുരേന്ദ്രൻ പ്ലയര്‍ ഓഫ് ദി മാച്ചായി.
മത്സരത്തിൽ ഡയറക്‌ടേഴ്‌സ് ഇലവന്‍റെ പ്ലയേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. സജി സുരേന്ദ്രന്‍റെയും ശ്യംധറിന്‍റെയും 114 റൺസിന്‍റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് വലിയൊരു ടോട്ടൽ പടുത്തുയർത്താൻ ഡയറക്‌ടേഴ്‌സ് ഇലവനെ സഹായിച്ചത്. സജി സുരേന്ദ്രൻ 50(25) ശ്യംധർ 54(33). സജി സുരേന്ദ്രൻ ഫെമ്ഷാദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
ക്യൂബസ് കിങ്‌സ് മേക്കേഴ്‌സിന് വേണ്ടി ആക്‌ടർ -സിങര്‍ സിദ്ധാർഥ് മേനോൻ 49 റൺസ് എടുത്തു. ടൂർണമെന്‍റിലെ മികച്ച ബാറ്ററായും ടൂർണമെന്‍റിലെ മികച്ച താരമായും മില്ലെനിയം സ്റ്റാർസ് ടീമിലെ അർജുൻ രവീന്ദ്രനെയും മികച്ച ബോളറായി കിങ് മേക്കഴ്‌സിലെ അഖിൽ വേണുവിനെയും മികച്ച വിക്കറ്റ് കീപ്പറായി സുവി സ്ട്രൈക്കേഴ്‌സിലെ ജാക്കിയെയും തെരഞ്ഞെടുത്തു.
സെലിബ്രിറ്റി ക്രിക്കറ്റ്റേഴ്‌സ് ഫ്രറ്റേണിറ്റിയുടെ പ്രസിഡന്‍റ് അനിൽ തോമസ് സെക്രട്ടറി സജി സുരേന്ദ്രൻ, ടൂർണമെന്‍റ് കമ്മിറ്റി മെമ്പർ അശോക് നായർ, ജോബി എന്നിവരോടൊപ്പം മറ്റ് സിസിഎഫ് എക്‌സിക്യൂട്ട് മെമ്പേഴ്‌സും ടൂർണമെന്‍റ് ടൈറ്റിൽ സ്പോൺസർ വെൽ കെയർ ഹോസ്‌പിറ്റൽ പ്രതിനിധി പ്രിൻസ്, മറ്റ് ടൂർണമെന്‍റ് സ്പോൺസേഴ്‌സ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വിജയികള്‍ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.