ETV Bharat / state

വഞ്ചി തുഴഞ്ഞ് വേറിട്ട പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാർ, പ്രതികരണം മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞപ്പോള്‍ ; വീഡിയോ - എറണാകുളം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ എറണാകുളം സൗത്ത് കെഎസ്ആർടിസി സ്റ്റാന്‍ഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വള്ളം തുഴഞ്ഞ് ജീവനക്കാർ. വള്ളംകളിയുടെ കമന്ററിയുടെ അകമ്പടിയോടെയുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്

viral video of ksrtc employees  ernakulam depo  due water fills in office  ernakulam depo water fills  viral video today  viral video boat game in ksrtc depo  ernakulam latest news  latest viral news today  വൈറലായി കെഎസ്‌ആര്‍ടിസി ജീവനക്കാർ  വഞ്ചി തുഴഞ്ഞ് വൈറലായി  മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞത് കൊണ്ട്  എറണാകുളം സൗത്ത് കെഎസ്ആർടിസി  വള്ളം തുഴഞ്ഞ് ജീവനക്കാർ  വള്ളംകളിയുടെ കമാന്ററിയുടെ അകമ്പടി  കൊച്ചിയിൽ ശക്തമായ മഴ  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതികരണം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  എറണാകുളം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വൈറല്‍ വീഡിയോ
വഞ്ചി തുഴഞ്ഞ് വേറിട്ട പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാർ, പ്രതികരണം മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞപ്പോള്‍ ; വീഡിയോ
author img

By

Published : Aug 30, 2022, 8:52 PM IST

Updated : Aug 30, 2022, 9:42 PM IST

എറണാകുളം : ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ എറണാകുളം സൗത്ത് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വള്ളം തുഴഞ്ഞ് ജീവനക്കാർ. വള്ളംകളിയുടെ കമന്‍ററിയുടെ അകമ്പടിയോടെയുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കൊച്ചിയിൽ ശക്തമായ മഴ പെയ്യുമ്പോഴെല്ലാം വെള്ളം കയറുന്ന കേന്ദ്രമാണ് കെ.എസ്.ആർ.ടി.സി. സ്റ്റാന്‍റ് .

ഈ മഴക്കാലത്ത് ഇതിനകം ആറോളം തവണ ഇവിടെ വെള്ളമുയരുകയും കെ എസ് ആർ.ടി.സിയുടെ പ്രവർത്തനം തടസപ്പെടുകയും ചെയ്‌തിരുന്നു. ഇന്നത്തെ മഴയിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റും പരിസരവും പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. അത്ത ദിനത്തിലെ വെള്ളക്കെട്ടിന്റെ സാഹചര്യത്തിന് അനുസരിച്ച് ഓഫിസിലെ മേശയിൽ ഇരുന്ന് വഞ്ചി തുഴഞ്ഞാണ് ജീവനക്കാർ പ്രതികരിച്ചത്.

വഞ്ചി തുഴഞ്ഞ് വൈറലായി കെഎസ്‌ആര്‍ടിസി ജീവനക്കാർ; പ്രതികരണം മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞത് കൊണ്ട്

തമാശയായാണ് ജീവനക്കാർ ഇത്തരമൊരു വീഡിയോ ചെയ്‌തെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മുല്ലശ്ശേരി കനാൽ വഴി വെള്ളം കൊച്ചി കായലിലേക്ക് ഒഴുകിപ്പോയാല്‍ കെ.എസ്.ആർ.ടി സി സ്റ്റാന്റിൽ വെള്ളം കയറില്ല.

എന്നാൽ കനാലിലെ ഒഴുക്ക് തടസപ്പെടുന്നതാണ് ഇവിടെ ഇത്രയും വെള്ളക്കെട്ടിന് കാരണമായത്. അതേസമയം അസാധരണമായ രീതിയിലാണ് ഇന്ന് കൊച്ചി നഗരത്തിൽ ഇന്ന് വെളളമുയർന്നത്. ഹൈക്കോടതി ജംഗ്ഷൻ ഉൾപ്പടെ വെള്ളം കയറുകയും ഗതാഗതം തടസപെടുകയും ചെയ്‌തിരുന്നു.

Last Updated : Aug 30, 2022, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.