ETV Bharat / state

അവിനാശി അപകടത്തില്‍ മരിച്ച ഡ്രൈവർ ഗിരീഷിന്‍റെ വീട്ടില്‍ വി. മുരളീധരന്‍ സന്ദര്‍ശനം നടത്തി

ഗിരീഷിന്‍റെ മകളുടെ പഠനം, വീടിന്‍റെ ബാധ്യത എല്ലാം കണക്കിലെടുത്ത് സർക്കാരുകൾക്ക് യോജിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉടൻ ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു

author img

By

Published : Feb 23, 2020, 8:08 PM IST

V Muraleedharan  KSRTC  KSRTC driver  KSRTC driver Girish's house  Avinashi accident  അവിനാശി അപകടം+  വി മുരളീധരന്‍  കെ.എസ്.ആർ.ടി.സി  കെ.എസ്.ആർ.ടി.സി ഡ്രൈവർ ഗിരീഷിന്‍റെ വീട്ട് സന്ദര്‍ശിച്ചു
അവിനാശി അപകടം: വി മുരളീധരന്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഗിരീഷിന്‍റെ വീട്ട് സന്ദര്‍ശിച്ചു

എറണാകുളം: അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവർ ഗിരീഷിന്‍റെ വസതിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശനം നടത്തി. വളയൻചിറങ്ങര പുത്തൂരാൻ കവലയിലുള്ള വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഗിരീഷിന്‍റെ മാതാവ് ലക്ഷ്മിക്കുട്ടി, ഭാര്യ സമിത, മകൾ ദേവിക എന്നിവരാണ് ഇവിടെയുണ്ടായിരുന്നത്. ഗിരീഷിന്‍റെ മകളുടെ പഠനം, വീടിന്‍റെ ബാധ്യത എല്ലാം കണക്കിലെടുത്ത് സർക്കാരുകൾക്ക് യോജിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉടൻ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.വേലായുധൻ, ജില്ലാ പ്രസിഡന്‍റ് വി.എൻ.വിജയൻ, മണ്ഡലം പ്രസിഡന്‍റ് അനിൽ കുമാർ തുടങ്ങിയവർ വി.മുരളീധരനൊപ്പം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.