ETV Bharat / state

Uma Thomas Against Actor Vinayakan: 'എല്ലാ സ്‌റ്റേഷനുകളിലും സഖാവ് എന്ന പ്രിവിലേജ് ലഭിക്കുന്നു, വിനായകനെതിരായ കേസ് ദുർബലം': ഉമ തോമസ് എംഎൽഎ

author img

By ETV Bharat Kerala Team

Published : Oct 25, 2023, 12:46 PM IST

Updated : Oct 25, 2023, 12:53 PM IST

Case Against Actor Vinayakan: നടൻ വിനായകനെതിരെ ഉമ തോമസ് എംഎൽഎ. വിഐപികൾക്ക് എന്തും ചെയ്യാമെന്ന സാഹചര്യമെന്ന് വിമർശനം

Uma Thomas Against Vinayakan  Actor Vinayakan  Vinayakan Case  Uma Thomas MLA  Actor Vinayakan viral video  നടൻ വിനായകൻ  നടൻ വിനായകനെതിരായ കേസ്  വിനായകനെതിരായ കേസിൽ ഉമ തോമസ് എംഎൽഎ  ഉമ തോമസ് എംഎൽഎ  നടൻ വിനായകനെതിരെ ഉമ തോമസ്
Uma Thomas Against Actor Vinayakan
ഉമ തോമസ് എംഎൽഎ മാധ്യമങ്ങളോട്

തിരുവനന്തപുരം : എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി നടൻ വിനായകൻ ബഹളം വച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കണമായിരുന്നെന്ന് ഉമ തോമസ് എംഎൽഎ (Uma Thomas MLA). എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സഖാവ് എന്ന പ്രിവിലേജ് ലഭിക്കുന്നെന്ന് എംഎൽഎയുടെ വിമർശനം. തിരുവനന്തപുരത്തേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ നിൽകുമ്പോഴാണ് വിനായകന്‍റെ ദൃശ്യങ്ങൾ കാണുന്നത്. ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഫോണിൽ ശബ്‌ദം കുറയ്‌ക്കേണ്ടി വന്നു.

അത്രയും മ്ലേച്ഛമായ രീതിയിലായിരുന്നു പൊലീസ് സ്റ്റേഷനകത്ത് നിന്നുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം (Case Against Actor Vinayakan). ഇങ്ങനെയൊക്കെ ഉണ്ടായിട്ടും വിനായകന്‍റെ വൈദ്യപരിശോധനയുടെ റിസൾട്ട്‌ വരാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പരിശോധന ഫലം വരാതെ തീരുമാനമെടുത്തത് തെറ്റാണ്. വിനായകൻ എന്ന നടനെ വ്യക്തിപരമായി താൻ ഇഷ്‌ടപ്പെടുന്നു. പക്ഷെ ജീവിതത്തിൽ വിഐപികൾ മാതൃകയാകണം. കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം.

ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കണമായിരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇത്തരം രീതികളാണ്. ഐപിസി 350 ചുമത്തണമായിരുന്നു. എല്ലാ സ്റ്റേഷനിലും സഖാവ് എന്നുള്ള പ്രിവിലേജ് ലഭിക്കുന്നു. സ്വന്തം മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പോലും ഇതു നടക്കുന്നു. 'അമ്മ' പോലെയുള്ള സംഘടനകൾ ഇതിൽ ഇടപെടണം.

ഉമ്മൻ‌ ചാണ്ടി മരിച്ചപ്പോഴും നടന്‍റെ ഭാഗത്ത് നിന്നും സമാനമായ പ്രതികരണമുണ്ടായി. ആ സംഭവത്തിൽ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ അയാൾ നന്നായി പോകുമായിരുന്നുവെന്നാണ് താൻ കരുതുന്നു. ഭാര്യയുടെ മൊഴിയെടുത്ത വനിത പൊലീസ് ആരെന്നു ചോദിച്ചാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്. തുടർനടപടികൾ ആലോചിക്കും. വിനായകനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്തിന് പിന്നാലെ സൈബർ ആക്രമണം നേരിട്ടിരുന്നു.

ഇവർക്കൊക്കെ വേണ്ടി പ്രതികരിക്കുന്ന ഒരു കൂട്ടമുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള നിർദേശമില്ലാതെ പൊലീസ് സ്റ്റേഷനിൽ ഇതു നടക്കില്ല. പൊലീസുകാർക്ക് മേൽ സമ്മർദമുണ്ടെന്നും ഉമ തോമസ് എംഎൽഎ തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിനായകനെതിരായ കേസ് : വിനായകനെതിരെ ഇന്നലെ ഉമ തോമസ് എംഎൽഎ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനായിരുന്നു വിനായകനെ അറസ്റ്റു ചെയ്‌തത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട വിനായകന്‍റെ പരാതിയിൽ കലൂരിലുള്ള നടന്‍റെ ഫ്ലാറ്റിലെത്തി ചൊവ്വാഴ്‌ച (24.10.2023) വൈകുന്നേരമാണ് പൊലീസ് അന്വേഷണം നടത്തിയത്. അപ്പോൾ തന്നെ വിനായകൻ പൊലീസിനോട് അപമര്യാദയോടെയാണ് പെരുമാറിയിരുന്നത്.

പൊലീസ് സ്വാധീനങ്ങൾക്ക് വഴങ്ങിയിട്ടില്ല : പിന്നാലെ നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പൊലീസുകാരോട് തട്ടിക്കയറുകയും വീണ്ടും മോശമായി പെരുമാറകയും ചെയ്‌തിരുന്നു. ഇതേ തുടർന്നായിരുന്നു നടനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. അതേസമയം, വിനായകനെതിരെ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് കൊച്ചി ഡിസിപി ശശിധരൻ അറിയിച്ചു. മുമ്പും സ്റ്റേഷനിലെത്തി വിനായകൻ ബഹളം വച്ചിരുന്നു. ഒരു തരത്തിലുള്ള സ്വാധീനത്തിനും പൊലീസ് വഴങ്ങിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. കായികമായ ആക്രമണം നടത്തിയാൽ മാത്രമേ ജാമ്യമില്ല വകുപ്പുകൾ ചുമത്താൻ കഴിയുകയുള്ളൂവെന്നും ഡിസിപി വ്യക്തമാക്കി.

Last Updated : Oct 25, 2023, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.