ETV Bharat / state

മാരകമായ ലഹരി വസ്തുക്കളുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ - ernakulam news

ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം നഗരത്തിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും കൂടിയ വിലയിൽ വില്പന നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

കൊച്ചി വാർത്ത  ലഹരി വാർത്ത  എറണാകുളം  സച്ചിൻ സേവ്യർ  ഫഹദ് റഹ്മാൻ  drugs news  Kochi news  ernakulam news  sachin xavier
മാരകമായ ലഹരി വസ്തുക്കളുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ
author img

By

Published : Dec 26, 2019, 10:08 AM IST

എറണാകുളം: മാരക മയക്കു മരുന്ന് എക്സ്റ്റസി പിൽസുമായി കൊച്ചി പാലാരിവട്ടത്ത് രണ്ടു യുവാക്കളെ പിടികൂടി. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടിൽ സച്ചിൻ സേവ്യർ (23), ആലപ്പുഴ വണ്ടാനം മൂലശ്ശേരി വീട്ടിൽ ഫഹദ് റഹ്മാൻ(32) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫ് സംഘവും പാലാരിവട്ടം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവർഷത്തോളമായി ഇടപ്പള്ളിയിൽ വാടകക്ക് താമസിക്കുകയാണ്. മാസങ്ങളായി ഡൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം നഗരത്തിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും കൂടിയ വിലയിൽ വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു. ക്രിസ്‌മസ്, പുതുവത്സരാഘോഷം അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനായി 100 പൊലീസ് ഉദ്യോഗസ്ഥരെയും,15 ഡാൻസാഫ് അംഗങ്ങളെയുമാണ് കൊച്ചി കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുള്ളത്.

Intro:Body:മാരകമായ ലഹരി വസ്തുക്കളുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ.

കൊച്ചിയിലെ പാലാരിവട്ടത്തു നടത്തിയ പരിശോധനയിൽ അതീവ മാരകമായ മയക്കു മരുന്നിനത്തിൽ പെട്ട എക്സ്റ്റസി പിൽസുമായി രണ്ടു യുവാക്കളെ പിടികൂടി. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടിൽ,സച്ചിൻ സേവ്യർ(23), ആലപ്പുഴ വണ്ടാനം മൂലശ്ശേരി വീട്ടിൽ ഫഹദ് റഹ്മാൻ(32) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘവും, പാലാരിവട്ടം പോലീസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവർഷത്തോളമായി ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവർ ബാംഗ്ലൂർ ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം നഗരത്തിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കൂടിയ വിലയിൽ വില്പന നടത്തി വരികയായിരുന്നു.ഇവർ മാസങ്ങളായി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു
പാലാരിവട്ടം പോലിസ് സ്റ്റേഷനിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു.
ക്രിസ്തുമസിനും പുതുവത്സരാഘോഷത്തിനോടും അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും അതിന്റെ ഭാഗമായി 100 പോലീസ് ഉദ്യോഗസ്ഥരെയും,15 ഡാൻസാഫ് അംഗങ്ങളെയും കൊച്ചി കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുണ്ട്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.