എറണാകുളം: അധ്യാപകരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം അകാലത്തിൽ പൊലിഞ്ഞ ഷഹല ഷെറിന് ജില്ലാ കലോത്സവ വേദിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കലാകാരൻമാര്‍. മുപ്പത്തിരണ്ടാമത് ജില്ലാ കലോത്സവത്തിന്‍റെ മുഖ്യ വേദിയായ ഗവൺമെന്‍റ് ഗേൾസ് സ്‌കൂളിലാണ് ചിത്രകാരനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ഷാനവാസ്, ചിത്രകാരൻ കോട്ടപ്പറമ്പിൽ എന്നിവർ ചേർന്ന് ഷഹലക്ക് ആദരമായി ലൈവ് കാരിക്കേച്ചർ സംഘടിപ്പിച്ചത്. പരിസ്ഥിതി ജീവകാരുണ്യ സംഘടനയായ 'നമ്മൾ' ട്രസ്റ്റ് ചെയർമാൻ യാസർ യാച്ചു, സ്കൂൾ പിടിഎ പ്രസിഡന്‍റ് ടി.എം.സക്കീർ എന്നിവരും പങ്കെടുത്തു.
ഷഹലയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് 'സാക്ഷര കേരളമേ നിന്നേ ഓർത്ത് തേങ്ങുന്നു' എന്ന തലക്കെട്ടിൽ കെപിഎംഎസും പരിപാടി സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബിജു ജേക്കബ്, ജില്ലാ പ്രസിഡന്‍റ് കുര്യാക്കോസ്, കാലടി പള്ളിവികാരി ജോൺ പുതുവ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.