ETV Bharat / state

കോതമംഗലത്ത് കാട്ടുപോത്തിന്‍റെ ആക്രമണം; ആദിവാസി യുവാവ് മരിച്ചു - kerala news updates

കോതമംഗലത്ത് ആദിവാസി യുവാവ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ചു. ഉറിയംപട്ടിയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

wild buffalo attack in Kothamangalam  Tribal youth dead in wild buffalo attack  wild buffalo attack  കോതമംഗലത്ത് കാട്ടുപോത്തിന്‍റെ ആക്രമണം  ആദിവാസി യുവാവ് മരിച്ചു  ആദിവാസി യുവാവ് മരിച്ചു  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ചു
author img

By

Published : Mar 6, 2023, 8:03 PM IST

എറണാകുളം: കോതമംഗലത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നൻ എന്ന യുവാവാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ചത്. വെള്ളാരംകുത്തിൽ നിന്ന് ഉറിയംപട്ടി കോളനിയിലെ താമസ സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.

പൊന്നനൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. മൂന്ന് പേര്‍ക്കും നേരെയാണ് കാട്ടുപോത്ത് ഓടിയെത്തിയത്. എന്നാല്‍ സുഹൃത്തുക്കള്‍ ഇരുവരും ഓടി രക്ഷപ്പെട്ടെങ്കിലും പൊന്നന്‍ കാട്ടുപോത്തിന് മുന്നില്‍പ്പെടുകയായിരുന്നു. പൊന്നനെ കാട്ടുപോത്ത് പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പൊന്നന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കാട്ടുപോത്തിന് മുന്നില്‍ ഓടി രക്ഷപ്പെട്ട പൊന്നന്‍റെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ച് തിരിച്ചെത്തി. അപ്പോഴേക്കും പൊന്നന്‍ മരിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കേരളവും വന്യമൃഗ ആക്രമണങ്ങളും: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം ദിവസം തോറും വര്‍ധിച്ച് വരുന്ന വാര്‍ത്തകളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ വന മേഖലകളിലും നിരവധി പേരാണ് ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നത്.

ഇടുക്കിയുടെ ആശങ്ക അരിക്കൊമ്പനും പടയപ്പയും: അടുത്തിടെയായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ് അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആക്രമണങ്ങള്‍. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ദിവസവും നിരവധി പേരാണ് അരിക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയാകുന്നത്. അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമണം നടത്തുന്ന മേഖലയാണ് ചിന്നക്കനാല്‍ 301 കോളനി.

ഇടുക്കിയില്‍ അരിക്കൊമ്പന്‍ ഭീതി വിതയ്‌ക്കുമ്പോള്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തികൊണ്ടിരിക്കുകയാണ് പടയപ്പയെന്ന കാട്ടാനയാണ്. മൂന്നാറിലെ നെയ്‌മക്കാടിന് സമീപത്ത് വച്ച് കെഎസ്‌ആര്‍ടിസിയ്‌ക്ക് നേരെ പാഞ്ഞടുത്ത പടയപ്പ ബസിന്‍റെ ചില്ല് തകര്‍ത്തു. രാത്രി സമയങ്ങളില്‍ നെയ്‌മക്കാടെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്നാണ് നാട്ടുകാര്‍ പരാതി.

ശക്തിവേലും കാട്ടാനകളും: ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ ശകാരിച്ച് കാട്ടിലേക്ക് തുരത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ദേവികുളം ഫോറസ്റ്റ് റേയ്‌ഞ്ച് ഓഫിസിലെ വാച്ചര്‍ ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത് കേരളത്തിലെ വന മേഖലയില്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. കൊച്ചി ധനുഷ്‌ കോടി പാതയിലെ ആനയിറങ്കലില്‍ ഇറങ്ങിയ മുറിവാലന്‍ എന്ന കാട്ടാനയെ സ്‌കൂട്ടറിലിരുന്ന് ശകാരിച്ച് ഇദ്ദേഹം കാടുകയറ്റിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ പന്നിയാര്‍ എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടെയാണ് ശക്തിവേല്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.

also read: കാട്ടുക്കൊമ്പനെ വിരട്ടിയോടിച്ച് വൈറലായ വനം വകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കേരളത്തിന് പുറത്തും സ്ഥിതി ഇത് തന്നെ: കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി സംസ്ഥാനങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. ഉത്തര്‍ പ്രദേശിലെ നഗര്‍ കോട്‌വാലിയില്‍ എട്ട് മാസം പ്രായമായ കുഞ്ഞ് കാട്ടുപൂച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യയില്‍ കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നതിന്‍റെ തെളിവാണ്. വീടിനകത്ത് അമ്മക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് ജനലിലൂടെ എത്തിയ കാട്ടുപൂച്ച കുഞ്ഞിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

also read: ഇതുവരെ ചെലവ് 40 ലക്ഷത്തിലേറെ ; കെണിയില്‍ കുടുങ്ങാത്ത 'പിടികിട്ടാപ്പുള്ളി'ക്കായി ഹണി ട്രാപ്പ്, ഗതികെട്ട് പുതുതന്ത്രവുമായി വനംവകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.