എറണാകുളം : കൊച്ചി ചെറായിയിലെ പെട്രോൾ പമ്പിൽ മോഷണം. പുലർച്ചെ മൂന്നര മണിയോടെയാണ് കവര്‍ച്ച നടന്നത്. 1,35,000 രൂപയും മൊബൈൽ ഫോണും മോഷ്‌ടിച്ചു. വെള്ള ജാക്കറ്റും, മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് പെട്രോൾ പമ്പിലെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്.
രാത്രി 11 മണിയോടെയാണ് ജീവനക്കാർ പമ്പ് പൂട്ടി മടങ്ങിയത്. രാവിലെ പമ്പ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെട്രോൾ പമ്പിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിസി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.