ETV Bharat / state

ഇത് വേറെ ലെവല്‍ 'കാതൽ'; മെഗാസ്റ്റാറിന്‍റെ അഭിനയത്തെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ്

The New York Times praises Kathal the Core and Megastar Mammootty : മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കാതല്‍ ദി കോര്‍. പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ഇപ്പോള്‍ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

author img

By ETV Bharat Kerala Team

Published : Dec 30, 2023, 8:02 PM IST

Kathal the core  The New York Times  മമ്മൂട്ടി ചിത്രം  കാതല്‍ ദി കോര്‍
the-new-york-times-about-kathal-the-core-movie

പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ സ്‌പർശിച്ച സിനിമയാണ് 'കാതൽ ദി കോർ'. മെഗാസ്റ്റാർ മമ്മൂട്ടിയേയും തെന്നിന്ത്യൻ താരം ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രം നവംബർ 23നാണ് തിയേറ്ററുകളില്‍ എത്തിയത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച്, സ്ലോ ഫേസിൽ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

സിനിമ കണ്ടവര്‍ ​ഗംഭീര അഭിപ്രായങ്ങൾ പങ്കുവച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമിപ്പോൾ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ചുകൊണ്ട് 'ദി ന്യൂയോർക്ക് ടൈംസ്' രംഗത്തെത്തി.

'പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമ. പ്രണയിതാക്കൾ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടൽ മൺസൂൺ മഴയിൽ, കണ്ണുകള്‍ കൊണ്ട് സംസാരിക്കുന്നതിന്‍റെ ക്ഷണികമായ നിമിഷമാണ്. കാർ ചേസുകളും സ്റ്റണ്ടുകളുമില്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നു...' -എന്നു പറഞ്ഞുകൊണ്ടാണ് 'ദി ന്യൂയോർക്ക് ടൈംസ് 'കാതൽ ദി കോർ'നെ കുറിച്ചുള്ള വാർത്ത പങ്കിട്ടത് (The New York Times report on Megastar Mammootty).

മധ്യവയസ്‌കനായ ഒരു രാഷ്ട്രീയക്കാരനെ കുറിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ 'കാതൽ ദി കോർ' നിരൂപക പ്രശംസയ്‌ക്ക് പുറമെ വാണിജ്യ വിജയവും നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സ്വവർഗാനുരാഗിയുടെ വേഷം ചെയ്‌തത്. അദ്ദേഹത്തെ വളരെ സെൻസിറ്റീവായി തന്നെ ചിത്രീകരിച്ചു. 1.4 ബില്യൺ ജനങ്ങളുള്ള വിശാലമായ രാജ്യത്ത് നിരവധി പ്രാദേശിക വ്യവസായ ഗവേഷകരുണ്ട്. അവരുടെ ഭാഷ പോലെ വ്യത്യസ്‌തമായ ശൈലികളോടെ മലയാള സിനിമ അറിയപ്പെടുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'കാതൽ ദി കോർ' എന്ന് 'ദി ന്യൂയോർക്ക് ടൈംസ്' രേഖപ്പെടുത്തി.

മാത്യു ദേവസ്സി എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ 'കാതൽ ദി കോർ'ൽ മാത്യുവിന്‍റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകള്‍ കോറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ചിത്രം മനുഷ്യന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്‌ചപ്പാടുകളും പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.