ETV Bharat / state

പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ - MLA PC George

പി സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയുള്‍പ്പെടെ പരിശോധിച്ചതിന് ശേഷമായിരിക്കും അറസ്റ്റ്

പിസി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല  പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി  Kochi City Police Commissioner CH Nagaraju  thet former Poonjar MLA PC George will not be arrested soon  MLA PC George  hate speech in Vennala
പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍
author img

By

Published : May 21, 2022, 1:06 PM IST

Updated : May 21, 2022, 1:46 PM IST

എറണാകുളം: വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കമ്മിഷണറുടെ പ്രതികരണം. പി.സിക്കെതിരെ ശക്തമായ തെളിവുണ്ടെങ്കിലും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയുള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും പ്രസ്‌തുത പരിപാടിയ്ക്ക് വേണ്ടി തയ്യാറാക്കിയ നോട്ടീസില്‍ പി സി ജോര്‍ജിന്‍റെ പേരില്ലായിരുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു. മുമ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ പ്രതിയായ ഒരാളെ വീണ്ടും എന്തിനാണ് ക്ഷണിച്ചതെന്ന് പരിശോധിക്കണം. അതേസമയം സമാനമായ രണ്ട് കേസിൽ എന്താണ് വ്യത്യസ്തമായ നിലപാട് എന്ന ചോദ്യത്തിനും കമ്മിഷണർ വിശദീകരണം നൽകി.

also read: മത വിദ്വേഷ പ്രസംഗം : പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍

Last Updated : May 21, 2022, 1:46 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.