എറണാകുളം: അമിതവേഗത്തിൽ വന്ന കാറിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. കോതമംഗലം - വടാട്ടുപാറയിൽ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശിയുടെ കാറാണ് തലകീഴായി മറിഞ്ഞത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാർ മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ ബൈക്കുകാരെയും കാറിലുള്ളവരെയും കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമിത വേഗതയിലെത്തിയ കാർ ഏഴോളം വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്. അപകടകാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.