എറണാകുളം : പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കിയതിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം.
READ MORE: പാലാരിവട്ടം പാലം അഴിമതിക്കേസ് : കുറ്റപത്രം ഉടൻ സമര്‍പ്പിക്കും
പ്രതിയാക്കിയതും അറസ്റ്റ് ചെയ്തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് സൂരജിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തത്.
ഈയൊരു സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും നാലാം പ്രതിയായ ടി.ഒ. സൂരജ് ഹർജിയിൽ വ്യക്തമാക്കി.
READ MORE: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് അഴിമതി; ടി.ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസ്
വിവരാവകാശ നിയമപ്രകാരം വിജിലൻസ് ഡിവൈഎസ്‌പി നൽകിയ മറുപടിയിൽ മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും സൂരജ് വാദിക്കുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. കേസ് രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.