ETV Bharat / state

സ്റ്റുഡന്‍റ് ബിനാലെയ്‌ക്ക് മട്ടാഞ്ചേരിയില്‍ തുടക്കമായി - സ്‌റ്റഡന്‍റ് ബിനാലെ മട്ടാഞ്ചേരി

വളര്‍ന്ന് വരുന്ന കലാകാരന്‍മാരുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് സ്റ്റുഡന്‍റ് ബിനാലെ

Student biennale begins in Mattancherr  സ്റ്റുഡന്‍റ് ബിനാലെ  സര്‍ഗാത്മകത  സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി  സ്‌റ്റഡന്‍റ് ബിനാലെ മട്ടാഞ്ചേരി  Student biennale 2022
സ്റ്റുഡന്‍റ് ബിനാലെയ്‌ക്ക് മട്ടാഞ്ചേരിയില്‍ തുടക്കമായി
author img

By

Published : Dec 13, 2022, 9:59 PM IST

എറണാകുളം: പുതുതലമുറ കലാകാരന്മാരുടെ സർഗവൈഭവം പ്രകടമാക്കുന്ന സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎൽ വെയർഹൗസിൽ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ നാല് വേദികളിലായാണ് സജ്ജമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്‌തരായ ഏഴ് ക്യൂറേറ്റർമാർ അണിയിച്ചൊരുക്കിയ 'ഇൻ ദി മേക്കിംഗ്' എന്ന പ്രമേയത്തിലൂന്നിയ പ്രദർശനത്തിൽ 196 കലാവിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

വളർന്നുവരുന്ന കലാകാരന്മാരുടെയും സൃഷ്‌ടികളുടെയും പരുവപ്പെടുന്ന പ്രതിഭയും ഭാവനയും സാമൂഹ്യ കലാവബോധവും പ്രതിഫലിപ്പിക്കുന്നതിനാലാണ് 'ഇൻ ദി മേക്കിംഗ്' എന്ന പ്രമേയം തെരെഞ്ഞെടുത്തത്. ഇന്ത്യൻ കലാപഠന സ്ഥാപനങ്ങളിലെ പരിമിതികൾക്കിടയിലും വിദ്യാർഥികൾ സർഗവാസനക്ക് എങ്ങനെ മൂർത്തത നൽകുന്നു എന്ന് പ്രദർശനം വ്യക്തമാക്കും.

Student biennale begins in Mattancherr  സ്റ്റുഡന്‍റ് ബിനാലെ  സര്‍ഗാത്മകത  സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി  സ്‌റ്റഡന്‍റ് ബിനാലെ മട്ടാഞ്ചേരി  Student biennale 2022
സ്റ്റുഡന്‍റ് ബിനാലെയ്‌ക്ക് മട്ടാഞ്ചേരിയില്‍ തുടക്കമായി

പെയിന്‍റിങ്, ഡ്രോയിങ്, ശിൽപം മെനയൽ എന്നിവയാണ് കലയെന്ന പൊതുവിചാരത്തിൽ ഏറെ മാറ്റം വന്നിരിക്കുന്നു എന്ന് ക്യൂറേറ്റർ പ്രേംജിഷ് ആചാരി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്‍മീരിലുമൊക്കെ നിന്നുള്ള വിദ്യാർഥികൾ അവിടങ്ങളിലെ സാഹചര്യത്തിനനുസൃതം ആവിഷ്‌കരിച്ച കലാസൃഷ്‌ടികൾ ഏറെ അർഥതലങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഓരം ചേർക്കപ്പെടുമ്പോഴും, പരിമിതികൾക്കിടയിലും പുതുതലമുറ ആവിഷ്‌കരിക്കുന്ന സമകാലകല ഏറെ പ്രത്യാശാഭരിതമാണെന്നും ക്യൂറേറ്റർ പ്രേംജിഷ് ആചാരി വ്യക്തമാക്കി.

മൾട്ടിമീഡിയ ഉൾപ്പെടുന്നതടക്കം പ്രതിഷ്‌ഠാപനങ്ങൾ (ഇൻസ്റ്റലേഷൻ), വ്യത്യസ്‌ത വിന്യാസത്തിലുള്ള ഫോട്ടോഗ്രാഫുകൾ, വൈവിധ്യപൂർണമായ ശിൽപങ്ങൾ, വ്യത്യസ്‌തമായി അവതരിപ്പിച്ച പെയിന്‍റിങ്ങുകള്‍, ഇന്‍ററാക്‌ടീവ് കലാരൂപങ്ങൾ, ഇൻഡോർ - ഔട്ട്ഡോർ കാലാവതരണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. കേരളത്തിൽ നിന്ന് സെലിൻ ജേക്കബ്, നന്ദു കൃഷ്‌ണ എന്നിവരുടെ സൃഷ്‌ടികൾക്കു പുറമെ കെ എം ഇ എ ആർക്കിടെക്ച്ചർ കോളേജിലെ ഒരുകൂട്ടം വിദ്യാർഥികളുടെ കശ്‌മീർ വിഷയമാക്കി വലിയൊരു പ്രതിഷ്‌ഠാപനവും അവതരിപ്പിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.