ETV Bharat / state

മണ്ണ് മാഫിയയുടെ വിളയാട്ടം; വാഹനങ്ങൾ തടഞ്ഞ് പ്രദേശ വാസികൾ

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം റോഡിൽ സ്വകാര്യ വ്യക്തിയുടെ മുമ്പ് വയലായിരുന്ന സ്ഥലത്ത് ദിവസങ്ങളായി മണ്ണിടിച്ച് നികത്തുന്നതു മൂലം ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി

എറണാകുളം  Ernakulam  Kothamangalam  vakkathippara  velichennakandam  മണ്ണ് മാഫിയ  പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു  റോഡ് തകർന്ന് കുളമായി  Soil mining
മണ്ണ് മാഫിയയുടെ വിളയാട്ടം; വാഹനങ്ങൾ തടഞ്ഞ് പ്രദേശ വാസികൾ
author img

By

Published : Oct 20, 2020, 4:33 AM IST

എറണാകുളം: കോതമംഗലം പോത്താനിക്കാടിന്‍റെ കിഴക്കൻ മേഖലയായ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം പ്രദേശങ്ങളിൽ മണ്ണ് മാഫിയയുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു.

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം റോഡിൽ സ്വകാര്യ വ്യക്തിയുടെ മുമ്പ് വയലായിരുന്ന സ്ഥലത്ത് ദിവസങ്ങളായി മണ്ണിടിച്ച് നികത്തുന്നതു മൂലം ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

മണ്ണ് മാഫിയയുടെ വിളയാട്ടം; വാഹനങ്ങൾ തടഞ്ഞ് പ്രദേശ വാസികൾ

കനത്ത മഴയത്തും മണ്ണെടുപ്പ് തുടരുന്നതിനാൽ റോഡ് തകർന്ന് കുളമായി. മാത്രമല്ല കുന്നിടിച്ച് നികത്തുന്നത് വൻ പാരിസ്ഥിക പ്രശ്നങൾക്കും കാരണമാകും. ചെറുവാഹനങ്ങളും കാൽ നടയാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, അനുവാദത്തോടെ നടത്തുന്ന മണ്ണെടുപ്പ് തടയാൻ നിയമപരമായി അധികാരമില്ലെന്നാണ് പോത്താനിക്കാട് പൊലീസിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.