എറണാകുളം: സ്വർണക്കടത്ത് അറിഞ്ഞിട്ടും എം. ശിവശങ്കർ (M Sivasankar knew about gold smuggling) മറച്ചുവച്ചുവെന്ന് കസ്റ്റംസ്. എറണാകുളം എ.സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് വ്യക്തമാക്കിയത് (Reveals Customs). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ 29-ാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്വർണക്കടത്ത് പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ല. സ്വർണം കടത്തിയ സംഘവും നിക്ഷേപകരും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമകളും പ്രതികളാണ്. ഹൈദരാബാദിലുള്ള ജ്വല്ലറികൾ വരെ കടത്തിയ സ്വർണം വാങ്ങിയിട്ടുണ്ട്.
READ MORE: സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികള്‍ ; സ്വർണക്കടത്തില്‍ 3000 പേജുള്ള കുറ്റപത്രം കോടതിയില്‍
സ്വർണം വന്നത് മുതൽ വിറ്റത് വരെയുള്ള റൂട്ട് കണ്ടെത്തിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. മന്ത്രിമാർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും സ്വർണക്കടത്തിൽ പങ്ക് കണ്ടെത്താനായില്ല. ഫൈസൽ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നത് പിന്നീടായിരിക്കും. അറ്റാഷെയും കോൺസുൾ ജനലറും നിലവിൽ പ്രതികളല്ല, വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തു നിൽക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
29 പ്രതികൾക്കെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. സരിത്ത് ഒന്നാം പ്രതിയും സ്വപ്‌ന രണ്ടാം പ്രതിയുമാണ്. സന്ദീപ് നായരാണ് മൂന്നാം പ്രതി. മൂവായിരം പേജുള്ളതാണ് കുറ്റപത്രം. നയതന്ത്ര സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കുപത്രം സമർപ്പിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചത്.