എറണാകുളം: എറണാകുളത്ത് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്വതന്ത്രന്‍ ഷാജി ജോർജ്ജ്. പരാജയഭീതി മൂലമാണ് തനിക്കെതിരെ അപര സ്ഥാനാർഥിയെ യുഡിഎഫ് രംഗത്തിറക്കിയത്. തനിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ വ്യക്തിപരമായ വിമർശനമെന്നും അതിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന് അതേ രീതിയിൽ മറുപടി നൽകുന്നില്ലെന്നും ഷാജി ജോർജ്ജ് പറഞ്ഞു.
കേരളത്തിൽ ആഞ്ഞുവീശുന്ന ഇടതു തരംഗത്തിൽ എറണാകുളവും ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. വീടുകൾ കയറി ഇറങ്ങി പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി. എല്‍ഡിഎഫ് ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് എറണാകുളം.