ETV Bharat / state

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു - Lakshadweep news

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ പട്ടേലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് റവന്യു വകുപ്പ് വിവാദ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടന്നിരുന്നത്.

സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു  ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍  ലക്ഷദ്വീപ് വാർത്ത  സ്വകാര്യ ഭൂമി ഏറ്റെടുക്കാനുളള നടപടി  Private land acquisition in Lakshadweep halted  Private land acquisition in Lakshadweep  Private land acquisition in Lakshadweep news  Lakshadweep news  Private land acquisition news
ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു
author img

By

Published : Jun 17, 2021, 11:00 AM IST

എറണാകുളം: ലക്ഷദ്വീപിൽ ഉടമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുളള നടപടി നിർത്തി വെച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കവരത്തിയിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നും റവന്യൂ വകുപ്പ് പിന്മാറിയത്. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ നിർദേശ പ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചത്.

ഭൂമി ഏറ്റെടുത്തത് അടയാളപ്പെടുത്തി സ്വകാര്യ ഭൂമിയിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥാപിച്ച പതാകയും റവന്യൂ ഉദ്യോഗസ്ഥർ തന്നെ എടുത്തു മാറ്റി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ പട്ടേലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് റവന്യു വകുപ്പ് വിവാദ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടന്നത്.

അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദ തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് സ്വകാര്യ ഭൂമി ഏറ്റെടുക്കൽ. ഇതിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടികളിലേക്ക് ദ്വീപ് ഭരണകൂടം കടന്നത്. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്‍റെ കരടിനെതിരെ ജനങ്ങളിൽ നിന്നും അറുന്നൂറോളം പരാതികളും നിലവിലുണ്ട്.

ഉടമകളുടെ അനുവാദം ഇല്ലാതെയാണ് ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നതെന്നായിരുന്നു ദ്വീപ് നിവാസികളുടെ ആരോപണം. കവരത്തിയിൽ ആശുപത്രി സമുച്ചയം സ്ഥാപിക്കുന്നതിന് വേണ്ടി സ്വകാര്യ ഭൂമി ഉടമകളുടെ അനുമതിയില്ലാതെ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്വീപ് ഭരണകൂടം തന്നെ നിർത്തി വെച്ചത്.

READ MORE: ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് ഭരണകൂടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.