കൊച്ചി: കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി അങ്കമാലി അതിരൂപതയിലെ വൈദികർ. കര്‍ദിനാളിന് ഭരണപരമായ ചുമതലകൾ തിരിച്ചുനൽകിയതിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്നായിരിക്കും ചുമതലകൾ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കുക. നാനൂറോളം പള്ളികളിൽ നിന്നുമുള്ള പ്രമേയം പാസാക്കി വത്തിക്കാന് സമർപ്പിക്കും. ബിഷപ്പ് ജേക്കബ് മനത്തോടത്തിന് ഭരണപരമായ ചുമതലകൾ തിരിച്ചു നൽകണം. ആരോപണ വിധേയനായ കർദിനാളുമായി സഹകരിക്കില്ലെന്നും വൈദികർ വത്തിക്കാനെ അറിയിക്കും. വിവാദ ഭൂമി ഇടപാടിനെ കുറിച്ച് പഠിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.
കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദികര്‍; പള്ളികളിൽ നാളെ പ്രമേയം പാസാക്കും
കര്‍ദിനാളിന് ഭരണപരമായ ചുമതലകൾ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെയാണ് പ്രമേയം പാസാക്കുക
കൊച്ചി: കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി അങ്കമാലി അതിരൂപതയിലെ വൈദികർ. കര്‍ദിനാളിന് ഭരണപരമായ ചുമതലകൾ തിരിച്ചുനൽകിയതിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്നായിരിക്കും ചുമതലകൾ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കുക. നാനൂറോളം പള്ളികളിൽ നിന്നുമുള്ള പ്രമേയം പാസാക്കി വത്തിക്കാന് സമർപ്പിക്കും. ബിഷപ്പ് ജേക്കബ് മനത്തോടത്തിന് ഭരണപരമായ ചുമതലകൾ തിരിച്ചു നൽകണം. ആരോപണ വിധേയനായ കർദിനാളുമായി സഹകരിക്കില്ലെന്നും വൈദികർ വത്തിക്കാനെ അറിയിക്കും. വിവാദ ഭൂമി ഇടപാടിനെ കുറിച്ച് പഠിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.
കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ.
കർദ്ദിനാളിന് ഭരണപരമായ ചുമതലകൾ തിരിച്ചുനൽകിയതിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. അതിരൂപതയിലെ നാനൂറോളം പള്ളികളിൽ നിന്നും പ്രമേയം പാസാക്കി വത്തിക്കാന് സമർപ്പിക്കും. ബിഷപ്പ് ജേക്കബ് മനത്തോടത്തിന് ഭരണപരമായ ചുമതലകൾ തിരിച്ചു നൽകണം. ആരോപണ വിധേയനായ കർദിനാളുമായി സഹകരിക്കില്ലെന്നും വൈദികർ വത്തിക്കാനെ അറിയിക്കും.വിവാദ ഭൂമി ഇടപാടിനെ കുറിച്ച് പഠിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും ആവശ്യം. അതിരൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്നായിരിക്കും കർദിനാളിന് ഭരണപരമായ ചുമതലകൾ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കുക.
Conclusion: