ETV Bharat / state

എറണാകുളത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് - covid restrictions ernakulam

കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിച്ചാണ് കടത്തിവിടുന്നത്. ജില്ലാ അതിർത്തികളിലും കർശന പരിശോധനയാണ് തുടരുന്നത്. ഭൂരിഭാഗം ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെന്ന് എം.ജി റോഡിൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയ എറണാകുളം സെൻട്രൽ എസ്.ഐ അറിയിച്ചു.

ernakulam lockdown  kochi lockdown  kochi metro during lockdown  എറണാകുളത്ത് ലോക്ക്‌ഡൗണ്‍  kerala lockdown  കൊവിഡ് നിയന്ത്രണങ്ങൾ  covid restrictions kerala  covid restrictions ernakulam  ksrtc during lockdown
എറണാകുളത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്
author img

By

Published : May 8, 2021, 3:22 PM IST

Updated : May 8, 2021, 3:40 PM IST

എറണാകുളം: ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്. കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന് നിൽക്കുന്ന ജില്ലയാണ് എറണാകുളം. കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിച്ചാണ് കടത്തിവിടുന്നത്. ജില്ലാ അതിർത്തികളിലും കർശന പരിശോധനയാണ് തുടരുന്നത്. ഭൂരിഭാഗം ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെന്ന് എം.ജി റോഡിൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയ എറണാകുളം സെൻട്രൽ എസ്.ഐ സിസിൽ ജോണ്‍ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ചെത്തിയ 20 വാഹനങ്ങൾ പിടിച്ചെടുത്തതായും എസ്‌ഐ പറഞ്ഞു.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ദുരന്ത നിവാരണ നിരോധന നിയമപ്രകാരം കേസ് എടുക്കുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ ലോക്ക്‌ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവും, ആലുവ റൂറൽ എസ്.പി കെ.കാർത്തികും അറിയിച്ചിരുന്നു.

എറണാകുളത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്

Also Read:കൊവിഡ് വ്യാപനം; ചെറുകിട വ്യവസായ മേഖലകൾ തകർച്ചയിൽ

കൊച്ചി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പൂർണമായും അടച്ചിട്ടതോടെ നഗരം വിജനമായി. കെ.എസ്.ആർ.ടിസി, ജലഗതാഗത വകുപ്പിൻ്റെ ബോട്ടുകൾ, കൊച്ചി മെട്രോ, സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസുകൾ പൂർണമായി നിലച്ചതോടെ നഗരത്തിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായ്‌ കുറയും. ഇത് രോഗവ്യാപനം തടയുന്നതിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. അവശ്യ സർവീസിൽ ഉൾപ്പെടുന്ന ആളുകൾ മാത്രമാണ് നഗരത്തിലെത്തുന്നത്.

അതേ സമയം കലൂർ പി.വി.എസ് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷനായി എത്തിയവർ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചു. പൊലീസെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. തുടർച്ചയായി അയ്യായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ എഴുപതിനായിരത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊച്ചി നഗരത്തിലും, പഞ്ചായത്തുകളിലും അതിതീവ്ര വ്യാപനം ആശങ്ക പരത്തുന്നുണ്ട്. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77 ശതമാനമാണ്. എന്നാൽ പല പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇതിലും കൂടുതലാണ്.

Also Read: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാർഗ നിർദേശങ്ങള്‍ ഇങ്ങനെ

Last Updated : May 8, 2021, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.