ETV Bharat / state

പെരിയ ഇരട്ട കൊലക്കേസ്; പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂർ - പെരിയ ഇരട്ട കൊലക്കേസ്

കൊലക്കേസിൽ എട്ടാം പ്രതിയായ സുബീഷിനു വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂർ കാസർകോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.

പെരിയ ഇരട്ട കൊലക്കേസ്; പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂർ
author img

By

Published : Aug 28, 2019, 7:57 PM IST

Updated : Aug 28, 2019, 8:39 PM IST

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബി.എ.ആളൂർ ഹാജരാകും. മൂന്നിലധികം പ്രതികൾ ഇതിനകം ആളൂരുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒമ്പത് മുതൽ പതിനൊന്ന് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകനായ ബി.എ ആളൂരിനെ പ്രതികൾ സമീപിച്ചത്. എട്ടാം പ്രതി സുബീഷിനെതിരെയുള്ള കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് അഡ്വക്കേറ്റ് ആളൂർ അഭിപ്രായപ്പെട്ടു. കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത പ്രതികൾക്ക് ക്രൈബ്രാഞ്ച് കൊലപാതക കുറ്റമാണ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം പ്രതി എ. സുബീഷിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷ് സജീവ സിഐടിയു പ്രവര്‍‌ത്തകനാണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ ക്രൈം​ബ്രാ​ഞ്ച് നേരത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചിരുന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 14 പ്ര​തി​ക​ളാണ് ഹൊ​സ്‌ദുർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സമർപ്പിച്ച കു​റ്റ​പ​ത്രത്തിലുള്ളത്.

പെരിയ ഇരട്ട കൊലക്കേസ്

Intro:Body:പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് വേണ്ടി അഡ്വ: ബി.എ.ആളൂർ ഹാജരാകും.എട്ടാം പ്രതി സുബീഷിനു വേണ്ടി അടുത്ത ആഴ്ച കാസർഗോഡ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ആളൂർ പറഞ്ഞു.മൂന്നിലധികം പ്രതികൾ ഇതിനകം ആളൂരുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒമ്പത് മുതൽ പതിനൊന്ന് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകനായ ബി.എ.ആളൂരിനെ പ്രതികൾ സമീപിച്ചത്.എട്ടാം പ്രതി സുബിഷിനെതിരെയുള്ള കൊലപാതക കുറ്റം നിലനിൽക്കില്ലന്ന് അഡ്വക്കറ്റ് ആളൂർ അഭിപ്രായപ്പെട്ടു.(byte)
കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത പ്രതികൾക്ക് വരെ കൊലപാതക കുറ്റമാണ് ക്രൈബ്രാഞ്ച് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം പ്രതി എ.സുബീഷിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പെരിയ ഇരട്ട കൊലപാതകം നടന്ന് എട്ടു ദിവസത്തിനു ശേഷം മംഗളൂരു വഴി ഷാര്‍ജയിലേക്കു കടന്ന സുബീഷ് അന്വേഷണ സംഘം നടത്തിയ ശ്രമഫലമായി തിരിച്ച് വരികയായിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിക്കാന്‍ കോടതിയില്‍ റെഡ് കോര്‍ണര്‍ നോട്ടിസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷ് സജീവ സിഐടിയു പ്രവര്‍‌ത്തകനാണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി ൽ ക്രൈം​ബ്രാ​ഞ്ച് നേരത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചിരുന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 14 പ്ര​തി​ക​ളാണ്, ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സമർപ്പിച്ച ആയിരത്തി അഞ്ഞൂറിലേറെ പേജ് വരുന്ന കു​റ്റ​പ​ത്രത്തിലുള്ളത്.

Etv Bharat
Kochi

Conclusion:
Last Updated : Aug 28, 2019, 8:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.