ETV Bharat / state

Original Kannur Squad Team മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ - കണ്ണൂർ സ്‌ക്വാഡ് റിയലിസ്‌റ്റിക് ചിത്രം

Kannur Squad Movie റിലീസ് ചെയ്‌ത്‌ നാലാം ദിവസം പിന്നിടുമ്പോൾ കേരളമെമ്പാടും ഹൗസ്‌ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം.

Original Kannur Squad Team  Original Kannur Squad Team Watched Kannur Squad  Kannur Squad Movie  mammootty movie Kannur Squad  Kannur Squad Movie latest news  മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമ  മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്  കണ്ണൂർ സ്‌ക്വാഡ് കണ്ട് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ്  കണ്ണൂർ സ്‌ക്വാഡ് റിയലിസ്‌റ്റിക് ചിത്രം  മമ്മൂക്കയുടെ പൊലീസ് വേഷം
Original Kannur Squad Team
author img

By ETV Bharat Kerala Team

Published : Oct 1, 2023, 10:07 PM IST

എറണാകുളം: പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്‌ ശ്രീജിത്ത് ഐപിഎസിനൊപ്പം തിയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ (Original Kannur Squad Team). കൊച്ചി വനിത തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു.

സിനിമ വളരെയധികം റിയലിസ്‌റ്റിക് ആണെന്നും മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ് ശ്രീജിത്ത് ഐപിഎസ്‌ പറഞ്ഞു. പൊലീസ് കഥകളുമായി സിനിമയ്ക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതിൽ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂർ സ്‌ക്വാഡ് പൊലീസുകാർക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂക്കയുടെ പൊലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങൾ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരേയും പ്രശംസിക്കുകയും ചെയ്‌തു. കേരളത്തിൽ തിമിർത്തു പെയ്യുന്ന മഴയെ തോൽപ്പിച്ചാണ് തിയേറ്ററിലേക്ക് പ്രേക്ഷകർ കണ്ണൂർ സ്‌ക്വാഡ് കാണാനെത്തുന്നത്. റിലീസ് ചെയ്‌ത്‌ നാലാം ദിവസവും കേരളമെമ്പാടും ഹൗസ്‌ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂർ സ്‌ക്വാഡ്.

ALSO READ:Mammootty starrer Kannur Squad കണ്ണൂര്‍ സ്‌ക്വാഡിന് ഗംഭീര പ്രതികരണം; 160 ല്‍ നിന്ന് 250 തിയേറ്ററുകളിലേയ്‌ക്ക്

കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്‍റെ ഡയറക്‌ടർ റോബി ഡേവിഡ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്, റോണി, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും തിയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ആയി കണ്ണൂർ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററിൽ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡിന്‍റെ അണിയറ പ്രവർത്തകർ- എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്.ജോർജ്, ഛായാഗ്രഹണം: മുഹമ്മദ് റാഫിൽ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌: ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ: റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, മേക്കപ്പ്: റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌: വിടി ആദർശ്, വിഷ്‌ണു രവികുമാർ, വിഎഫ്‌എക്‌സ്‌: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്‌സ്‌, സ്‌റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ്: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈൻ: അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ, പി ആർ ഒ: പ്രതീഷ് ശേഖർ.

ALSO READ:Sidharth Bharathan About Mammootty : 'ഒരേസമയം അംഗീകാരവും വെല്ലുവിളിയും': മമ്മൂട്ടിക്കൊപ്പമുള്ള ഭ്രമയുഗം അനുഭവത്തെക്കുറിച്ച് സിദ്ധാര്‍ഥ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.