എറണാകുളം: യുദ്ധമുഖത്ത് നിന്ന് നാട്ടിൽ മടങ്ങിയെത്തിന്‍റെ സന്തോഷത്തിലാണ് മലയാളിയായ റെനീഷ് ജോസഫ്. സുമിയിൽ മലയാളി വിദ്യാർഥികള്‍ക്കായുള്ള രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ച റെനീഷ് എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് കൊച്ചിയിൽ മടങ്ങിയെത്തിയത്. യുക്രൈൻ സ്വദേശിയായ ഭാര്യ വിക്‌ടോറിയും രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും റെനീഷിനൊപ്പം കൊച്ചിയിലെത്തി.
പന്ത്രണ്ട് വർഷമായി യുക്രൈനിൽ സ്‌റ്റുഡന്‍റ് കോ–-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് റെനീഷ്. യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ സുമിയിൽ മലയാളി വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിൽ പ്രധാന പങ്കാളിയായി. രക്ഷപ്രവർത്തനത്തിന്‍റെ അവസാന ഘട്ടത്തിൽ 180 വിദ്യാർഥികള്‍ക്കൊപ്പമാണ് റെനീഷ് നാട്ടിലേക്ക് പറന്നത്.
അപകടകരമായ സാഹചര്യത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ടന്ന് റെനീഷ് പറഞ്ഞു. 14 ദിവസത്തെ ഭയാനകമായ സാഹചര്യം അതിജീവിക്കാൻ എല്ലാവരും പരസ്‌പരം സഹകരിച്ചെന്നും, വീട്ടിൽ തിരിച്ചെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും റെനീഷ് പറഞ്ഞു.
ALSO READ യുക്രൈൻ ജൈവായുധങ്ങൾ നശിപ്പിക്കുന്നത് അമേരിക്കയുടെ സഹായത്തോടെ; സ്ഥിരീകരിച്ച് റഷ്യ