എറണാകുളം: കൊല്ലം കുന്നത്തൂരിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ് വേദിയാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ (ഡിസംബര്‍ 14) പരിഗണിക്കും. പരിപാടി സംഘടിപ്പിക്കാന്‍ ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ ഉത്തരവ് ഹാജരാക്കണമെന്ന് സർക്കാരിനോട് കോടതി നിര്‍ദേശം നല്‍കി (Navakerala Sadas Kollam). ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കുന്നതിനെതിരെ ഒരു കൂട്ടം ഭക്തരാണ് ഹര്‍ജി സമര്‍പ്പിച്ചത് (Chakkuvally Parabrahma Temple).
ദേവസ്വം സ്‌കൂൾ മൈതാനത്തെ പരിപാടിക്കായി ക്ഷേത്രം മതിൽ പൊളിക്കാൻ നീക്കമുണ്ടെന്നും ക്ഷേത്രഭൂമി ആരാധനാവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭക്തര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് (Navakerala Sadas on Temple Ground Kollam).
ഡിസംബര്‍ 18ന് ക്ഷേത്ര മൈതാനത്ത് നടത്താനിരിക്കുന്ന നവകേരള സദസ് തടയണമെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്ര മൈതാനം നവകേരള സദസിന് വേദിയാകുന്നത് ചോദ്യം ചെയ്‌ത് മറ്റ് നിരവധി പരാതികളും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട് (HC Will Hear The Petition About Navakerala).
Also Read: പരാതികള്‍ കുമിഞ്ഞുകൂടി നവകേരള സദസ് ; പരിഹാരം എപ്പോഴെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ